|    Nov 22 Wed, 2017 4:31 pm
FLASH NEWS
Home   >  News now   >  

ട്രിപ്പിള്‍ ട്രിപ്പിള്‍ ബോള്‍ട്ട്

Published : 20th August 2016 | Posted By: mi.ptk

bolt

റിയോ ഡി ജനെയ്‌റോ: വേഗത്തിന്റെ കാര്യത്തില്‍ തന്നെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കകയാണ് ഉസൈന്‍ ബോള്‍ട്ട്. ലോകത്തിലെ ഏറ്റവും വേഗമേറിയ റിലേ ടീമെന്ന് തെളിയിച്ചിരിക്കുകയാണ് ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെടുന്ന ജമൈക്കന്‍ ടീം. രാവിലെ നടന്ന 4×100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയാണ് ടീം ചരിത്രമെഴുതിയത്. ഇതോടെ ഒളിംപിക്‌സില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ട്രിപ്പിള്‍ സ്വര്‍ണം നേടുന്ന ആദ്യകായിക താരമായിരിക്കുകയാണ് വേഗത്തിന്റെ രാജാവായ ഉസൈന്‍ ബോള്‍ട്ട്.
4×100 മീറ്റര്‍ റിലേയില്‍ 37.27 സെക്കന്റിലാണ് ജമൈക്കന്‍ ടീം ഫിനിഷ് ചെയ്തത്. 37.60 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ജപ്പാന്‍ വെള്ളിയും 37.64 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഡിഗ്രെസെ ഉള്‍പ്പെട്ട കാനഡ വെങ്കലവും നേടി.
നേരത്തെ 100 മീറ്ററിലും 200 മീറ്ററിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി  ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക