|    May 23 Tue, 2017 10:30 pm
FLASH NEWS

ട്രിപ്പിള്‍ ജംബില്‍ വെള്ളിത്തിളക്കം

Published : 3rd February 2016 | Posted By: SMR

കോഴിക്കോട്: ട്രിപ്പിള്‍ ജംബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം ലക്ഷ്യമിട്ട് ട്രാക്കിലിറങ്ങിയ കേരളത്തിന്റെ എന്‍ അനസിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കാലിന് ശ്ക്തമായി അനുഭവപ്പെട്ട വേദന മറികടന്നാണ് അനസ് 14.52 ചാടി വെള്ളിക്ക് അവകാശിയായത്. തമിഴ്‌നാടിന്റെ എസ് മണിരാജാണ് സ്വര്‍ണം കൈക്കലാക്കിയത്. 14.80 ആണ് മണിരാജ് ചാടിയത്. തമിഴ്‌നാടിന്റെ തന്നെ സി പ്രവീണ്‍ വെങ്കലത്തിന് അവകാശിയായി.
പറളി എച്ച്എസ്എസ്സിന്റെ താരമായ അനസിന്റെ കരിയര്‍ബെസ്റ്റ്കൂടിയാണ് ഇന്നലെ ചാടിയത്. സൗത്ത് നാഷനല്‍ മീറ്റില്‍ പങ്കെടുത്തിട്ടുള്ള അനസിന്റെ ആദ്യ ദേശീയ സ്‌കൂള്‍ മീറ്റ് മെഡലാണിത്. റാഞ്ചി മീറ്റില്‍ നാലാം സ്ഥാനമായിരുന്നു. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ 14.51 ആണ് ചാടിയിരുന്നത്. പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി നാസര്‍-സഫിയ ദമ്പതികളുടെ മകനായ അനസ് പത്താം തരം വിദ്യാര്‍ഥിയാണ്. ലോങ് ജംബില്‍ ഈ മീറ്റില്‍ മല്‍സരിച്ചിരുന്നുവെങ്കിലും മെഡല്‍ ഒന്നും ലഭിച്ചില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day