|    Jun 23 Sat, 2018 9:51 pm
FLASH NEWS

ട്രിപ്പിള്‍ ഐടിയ്ക്കു വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് തീപിടിത്തം

Published : 21st January 2017 | Posted By: fsq

 

പാലാ: വലവൂരില്‍ ഐടിക്കുവേണ്ടി ഏറ്റെടുത്തതുള്‍പ്പടെയുള്ള സ്ഥലത്ത് വന്‍ തീപിടിത്തം. ഇതിനോട് ചേര്‍ന്നുള്ള പുരയോിടങ്ങളിലും തീപടര്‍ന്ന് നൂറില്‍ പരം റബര്‍ മരങ്ങളും തേക്കും കത്തി നശിച്ചു. നിര്‍ദിഷ്ട ട്രിപ്പിള്‍ ഐടിക്കായി ഏറ്റെടുത്തതില്‍ ഏട്ട് ഏക്കറോളം സ്ഥലത്താണ് തീപടര്‍ന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് സംഭവം. വൈകീട്ട് ആറോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ നിയന്ത്രിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചങ്കിലും സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലേയ്ക്ക് പടരുകയായിരുന്നു. കാടന്‍കാവില്‍ ബെന്നിയുടെ റബര്‍ തോട്ടമാണ് കത്തിനശിച്ചത്.100ല്‍പരം റബര്‍ മരങ്ങള്‍ക്ക് നാശം സംഭവിച്ചു.ഫിലിപ്പ് കുഴികുളത്തിന്റെ 60ല്‍ പരം തേക്ക് മരങ്ങളും അഗ്നിക്കിരയായി. ട്രിപ്പിള്‍ ഐടിയ്ക്കായി ഏറ്റെടുത്ത സ്ഥലത്തെ ചെറുമരങ്ങളും പുല്‍മേടുകളുമാണ് കത്തിയത്. ഡപ്യൂട്ടി തഹസില്‍ദാര്‍ ഗീത, വള്ളിച്ചിറ വില്ലേജ് ഓഫിസര്‍ രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ സംഘം സ്ഥലത്തെത്തി തീ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. വൈകീട്ട് ആറോടെ നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും പരിശ്രമഫലമായി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss