|    Feb 23 Thu, 2017 10:20 pm

ട്രിപ്പിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ടൗണില്‍ വാക് തര്‍ക്കം

Published : 27th October 2016 | Posted By: SMR

വടകര: മാങ്ങോട്ടുപാറ ഭാഗത്തക്ക് ട്രിപ്പ് പോവാന്‍ ഡ്രൈവര്‍മാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ഓട്ടോ ഡ്രൈവര്‍മാരും യാത്രക്കാരും തമ്മില്‍ വാകുതര്‍ക്കം. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് മാങ്ങോട്ടുപാറയിലേക്ക് ട്രിപ്പ് വിളിച്ച യാത്രക്കാര്‍ ഓട്ടോയില്‍ നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ചു. പോലിസെത്തിയതോടെയാണ് പ്രശ്‌നത്തിന് താല്‍കാലിക പരിഹാരമുണ്ടായത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ഓട്ടോ ട്രാക്കിലെത്തിയ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ മാങ്ങോട്ടുപാറയിലേക്ക് പോവണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ട്രാക്കിലുള്ള ഓട്ടോക്കാര്‍ ട്രിപ്പ് പോവാന്‍ തയ്യാറായില്ല. ട്രാക്കിലുള്ള ഒരു ഓട്ടോ ഡ്രൈവര്‍ ട്രിപ്പ് പോവാന്‍ തയ്യാറായെങ്കിലും മറ്റ് ഡ്രൈവര്‍മാര്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് യാത്രക്കാര്‍ ഓട്ടോയില്‍ നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ചത്. ഇതോടെ മാങ്ങോട്ട് പാറയിലേക്ക് പോവേണ്ട മറ്റു യാത്രക്കാരും ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരേ തിരിയുകയായിരുന്നു.അതേസമയം കൂടുതല്‍ പേര്‍ ഓട്ടോയില്‍ കയറിയതിനാലാണ് ട്രിപ്പ് പോവാത്തത് എന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു. പോലിസ് എത്തിയതിനെ തുടര്‍ന്ന് മൂന്ന് പേരുമായി ട്രിപ്പ് പോയതോടെയാണ് പ്രശ്‌നത്തിന് താല്‍കാലിക പരിഹാരമായത്. എന്നാല്‍ വടകരയില്‍ നിന്ന് മാങ്ങോട്ടുപാറയിലേക്ക് മൂന്ന് യാത്രക്കാരെ മാത്രമേ കയറ്റുവെന്ന് പറയുന്ന ഡ്രൈവര്‍മാര്‍ റിട്ടേണ്‍ യാത്രയില്‍ അഞ്ചും ആറും പേരെ കയറ്റാറുണ്ടെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് പോലിസ് ഉറപ്പു നല്‍കിയതോടെ പ്രശ്‌നം അവസാനിച്ചത്. അതേസമയം വടകര നഗരത്തിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതിനാല്‍ ഓട്ടോ യൂണിയനുകള്‍ സമരത്തിലാണ്. സിഐടിയുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കണ്‍വന്‍ഷന്‍ നടന്നു കഴിഞ്ഞു. എസ്ടിയു,  ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകള്‍ സമരത്തിലാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞതിനാല്‍ വാഹനങ്ങള്‍ എളുപ്പം കേടുന്നു വരുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍ പരാതിപ്പെടുന്നു. സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങാനും മറ്റും വലിയ സംഖ്യ ചെലവാകുന്നതായും ഡ്രൈവര്‍മാര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക