|    Oct 24 Wed, 2018 8:47 am
FLASH NEWS

ട്രാഫിക് പോലിസ്, നഗരസഭ എന്നിവരുടെ നേതൃത്വത്തില്‍ അനധികൃത തട്ടുകടകളും ബോര്‍ഡുകളും നീക്കം ചെയ്തു തുടങ്ങി

Published : 24th May 2017 | Posted By: fsq

 

ആലുവ: നഗരത്തിലെ അനധികൃത തട്ടുകടകളും ബോര്‍ഡുകളും നീക്കം ചെയ്തുതുടങ്ങി. ട്രാഫിക് പോലിസ്, നഗരസഭ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി ആരംഭിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി സ്റ്റാന്റിന്് എതിര്‍വശത്ത് റെയില്‍വെയുടെ മതിലിനോട് ചേര്‍ന്ന് തട്ടുകടകളും ബോര്‍ഡുകളും വ്യാപകമാണ്. ഇതിന് പുറമെ അനധികൃത പാര്‍ക്കിങും പ്രശ്‌നമാകുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെടുക്കാന്‍ ട്രാഫിക് പോലിസ് തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡുകളടക്കം നീക്കം ചെയ്യുന്നതിന്. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി എം മൂസാകുട്ടി, അംഗം ജെറോം മൈക്കിള്‍, ട്രാഫിക് എസ്‌ഐ മുഹമ്മദ് ബഷീര്‍, നഗരസഭ ആരോഗ്യം, റവന്യൂ, എന്‍ജിനിയറിങ്ങ് ജീവനക്കാര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും നടപടികള്‍ തുടരും. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പ്രവൃത്തി വൈകീട്ട് വരെ നീണ്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss