|    May 27 Sat, 2017 9:28 pm
FLASH NEWS

ട്രാഫിക് പോലിസിന്റെ തെറ്റായ നിര്‍ദേശം തിരുത്തണം: ഉപഭോക്തൃവേദി

Published : 12th February 2016 | Posted By: SMR

കോഴിക്കോട്: കാല്‍നട യാത്രക്കാര്‍ സീബ്രാലൈന്‍ മുറിച്ചുകടക്കുമ്പോള്‍ വാഹനങ്ങള്‍ സാവകാശത്തിലാക്കണമെന്ന ട്രാഫിക് പോലിസിന്റെ തെറ്റായ നിര്‍ദേശം തിരുത്തണമെന്ന് സംസ്ഥാന ഉപഭോക്തൃ വേദി സീബ്രാലൈന്‍ സെമിനാര്‍ ആവശ്യപ്പെട്ടു.
സീബ്രാലൈന്‍ കാല്‍നട യാത്രക്കാരുടെ അവകാശമാണ്. അത് മുറിച്ചുകടക്കുന്നതിനിടയ്ക്കു മുന്നിലൂടെയും പിന്നിലൂടെയും വാഹനങ്ങള്‍ എടുക്കാതെ നിര്‍ത്തിക്കൊടുക്കണം. ലോകം മുഴുവനും നിയമം അതാണ്. ഇവിടെ മാത്രം സീബ്രാലൈനില്‍വച്ച് ആളെ കൊല്ലാനുള്ള അനുവാദം കൊടുക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു.
സീബ്രാ ലൈന്‍ ബാക്കിയുള്ള സ്ഥലത്തുകൂടി പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് വല്‍സന്‍ നെല്ലിക്കോട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അജിത അടമ്പാട്ട് അധ്യക്ഷതവഹിച്ചു. അഡ്വ. ബെന്നി ജോസഫ്, മുഹമ്മദ് കടലുണ്ടി, പി ടി ഉണ്ണികൃഷ്ണന്‍, എം കെ ശിവാനന്ദന്‍, ജയകാന്തി, പി കെ ശശിധരന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day