|    Jul 23 Sun, 2017 2:24 pm
FLASH NEWS

ട്രാഫിക് നിയമ ലംഘനം: 952 കേസുകള്‍

Published : 19th October 2016 | Posted By: Abbasali tf

കാസര്‍കോട്: ട്രാഫിക് നിയമലംഘത്തിന്് കാസര്‍കോട് സബ് ഡിവിഷന് കീഴിലുള്ള പോലിസ് സ്‌റ്റേഷനുകളില്‍ ഈവര്‍ഷം ജനുവരി ഒന്ന് മുതല്‍ ആഗസ്ത് 31 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത് 952 കേസുകള്‍. ബേഡകം പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 205 കേസുകള്‍. ഏറ്റവും കുറവ് വിദ്യാനഗര്‍ സ്‌റ്റേഷന്‍ പരിധിയില്‍. ഇവിടെ 34 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കാസര്‍കോട്ടും കുമ്പളയിലും 130 കേസുകള്‍ വീതവും മഞ്ചേശ്വരത്ത് 81, കാസര്‍കോട് ട്രാഫിക് പോലിസ് 127, ബദിയടുക്ക 77, ആദൂര്‍ 168 എന്നിങ്ങനെയാണ് ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. നിയമസഭയില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ സബ്മിഷന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക