|    May 25 Thu, 2017 8:56 am

ട്രാഫിക് നിയമം ലംഘിച്ച് പോലിസിന്റെ വാഹന പരിശോധന

Published : 20th October 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: ഗതാഗതക്കുരുക്കിനുള്ളില്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തി വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പോലിസ് പരിശോധന നടത്തുന്നതായി നാട്ടുകാരുടെ പരാതി. കോട്ടയം തേനി ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലാണു സംഭവം. ഇവിടെ രാവിലെ എട്ടു മുതല്‍ ആരംഭിക്കുന്ന ഗതാഗത തടസ്സം വൈകീട്ട് എട്ടു വരെ നീളും. തിരക്കില്‍ നിന്നൊഴിവാകാന്‍ വാഹനങ്ങളിലെത്തുന്നവര്‍ നന്നെ പാടുപെടുന്നതിനിടെയാണു ഹൈവേ പോലിസ് വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധ കര്‍ശനമാക്കിയിരിക്കുന്നത്. വാഹനത്തിരക്കും യാത്രക്കാരുടെ തിരക്കും വര്‍ധിക്കുന്ന വൈകുന്നേരമാണ് ട്രാഫിക് പരിഷ്‌കാരങ്ങള്‍ മാറ്റി വച്ചു പോലിസ് വാഹന പരിശോധന നടത്തുന്നത്.  വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ പേട്ടക്കവലയിലുള്ള ട്രാഫിക്കിലെത്തി വേണം മറ്റു സ്ഥലങ്ങളിലേക്ക് തിരിഞ്ഞു പോവാന്‍. പേട്ടക്കവലയില്‍ റോഡിനു മതിയായ സ്ഥല സൗകര്യമില്ലാത്തതിനാല്‍ വാഹനങ്ങള്‍ തിരിഞ്ഞ് പോകാന്‍ ഏറെ പണിപ്പെടേണ്ടി വരും. ഇതു കണക്കിലെടുക്കാതെയാണ് പോലിസിന്റെ പരിശോധനയെന്നാണ് പരാതി.ദീര്‍ഘകാലമായി കാഞ്ഞിരപ്പള്ളി ടൗണ്‍ ഗതാഗതക്കുരിക്കിലാണ്. കാല്‍നട യാത്രക്കാര്‍ പോലും വലിയ ദുരിതമാണ് നേരിടുന്നത്. യാത്ര തടസ്സം പരിഹരിക്കുന്നതിനായ് ഹൈവേയുടെ വീതി കൂട്ടമെന്നും മേല്‍പ്പാലം നിര്‍മിക്കണമെന്നും, ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട്  എസ്ഡിപിഐ അടക്കം വിവിധ സംഘടനകള്‍ രംഗത്ത് വന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. എല്ലാ വര്‍ഷവും മണ്ഡലകാലമാവുന്നതിനു മുമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊന്‍കുന്നം മുതല്‍ കാഞ്ഞിരപ്പള്ളി 26ാം മൈല്‍ വരെയുള്ള ഭാഗങ്ങളില്‍ റോഡ്, ഗതാഗത പരിഷ്‌കാരങ്ങള്‍ക്കായി സര്‍വകക്ഷി യോഗം വിളിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day