|    Jan 22 Sun, 2017 9:18 am
FLASH NEWS

ട്രാഫിക് നിയന്ത്രണത്തിനു സംവിധാനമില്ല; ഇരിട്ടി ടൗണിലെ അനധികൃത പാര്‍ക്കിങ് ഗതാഗത കുരുക്കിനിടയാക്കുന്നു

Published : 20th January 2016 | Posted By: SMR

ഇരിട്ടി: ഇരിട്ടി ടൗണില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് ഗതാഗത കുരുക്കിനിടയാക്കുന്നു. കാല്‍നടയയാത്രക്കാര്‍ നടന്നു പോവേണ്ട സ്ഥലങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നു. ഇതുകാരണം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ റോഡില്‍ കൂടിയാണ് നടന്നു പോവുന്നത്.
ഇതു പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. ബൈക്കു മുതല്‍ കാറു വരെയുള്ള സ്വകാര്യ വാഹനങ്ങള്‍ ടൗണില്‍ അനധികൃത പാര്‍ക്കിങ് ഏരിയകളില്‍ രാവിലെ വച്ചാല്‍ പിന്നീട് രാത്രിയാണ് എടുക്കുക. ഇതു മൂലം കച്ചവടക്കാരും പ്രയാസം അനുഭവിക്കുന്നു.
ഇരിട്ടി നഗരസഭയാവുകയും താലൂക്ക് അനുവദിച്ച് കിട്ടുകയും ചെയ്‌തെങ്കിലും ട്രാഫിക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ടൗണില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് രൂക്ഷമാണ് .
ഇരിട്ടി പാലത്തില്‍ വാഹനങ്ങള്‍ കുടുങ്ങി ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഇരിട്ടി ടൗണ്‍ മുതല്‍ പയഞ്ചേരി മുക്കു വരെ അനുഭവപ്പെടും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക