|    Oct 23 Tue, 2018 2:57 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ട്രാഫിക് കുട പുനസ്ഥാപിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Published : 18th May 2017 | Posted By: fsq

 

തിരുവനന്തപുരം: നടുറോഡില്‍ അസഹനീയമായ സൂര്യതാപമേറ്റ് ജോലി ചെയ്യുന്ന പോലിസുകാര്‍ക്ക് സിമന്റില്‍ വാര്‍ത്ത കുട പുനസ്ഥാപിച്ച് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ അഭിപ്രായം ഒരു മാസത്തിനകം അറിയിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ ആവശ്യപ്പെട്ടു. കേസ് ജൂണ്‍ 22ന് തിരുവനന്തപുരം സിറ്റിംഗില്‍ പരിഗണിക്കും. വെയിലും മഴയുമേറ്റ് ജോലി ചെയ്യുന്ന നിര്‍ഭാഗ്യവാന്‍മാരോട് അധികാരികള്‍ അവഗണനയോടെയാണ് പെരുമാറുന്നതെന്ന് പി മോഹനദാസ് പറഞ്ഞു. ചീഫ് സെക്രട്ടറിയും ഡിജിപിയും ഇതു സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss