|    Nov 22 Wed, 2017 6:30 pm
FLASH NEWS

ട്രാഫിക്ക് പരിഷ്‌കരണത്തിലെ അപാകത; വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയില്‍

Published : 31st October 2016 | Posted By: SMR

പേരാമ്പ്ര: ട്രാഫിക്ക് പരിഷ്‌കരണത്തിലെ അപാകത മൂലം പേരാമ്പ്രയിലെ വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധി നേരിടുകയാണെന്ന് പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യോഗം കുറ്റപ്പെടുത്തി. ടൗണില്‍ പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാല്‍ ഇരുചക്ര വാഹനവുമായാണ് കൂടുതല്‍ പേരും സാധനങ്ങള്‍ വാങ്ങാനെത്തുന്നത്. ട്രാഫിക്ക് പരിഷ്‌കരണത്തിന്റെ ഭാഗമായി ഇരുചക്രവാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ വേണ്ടത്ര വ്യാപാരം നടക്കുന്നില്ലെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി. വന്‍തുക വാടക നല്‍കിയും തൊഴിലാളികളെ നിയമിച്ചും വ്യാപാരം നടത്തുന്നവര്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. കയറ്റിറക്കു തൊഴിലാളികളും പ്രതിസന്ധിയില്‍ തന്നെയാണ്. വ്യാപാരികളെ പരിഗണിക്കാതെ തയ്യാറാക്കിയ പരിഷ്‌കാരങ്ങള്‍ക്കെതിരേ പ്രതിഷേധം വ്യാപകമായതോടെ പ്രശ്‌നം രമ്യമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് ട്രാഫിക്ക് അഡൈ്വസറി കമ്മിറ്റി ഉറപ്പു നല്‍കിയെങ്കിലും ആ വാക്കും പാഴായി. ഇതിനെ തുടര്‍ന്ന് അടുത്തമാസം രണ്ടിന് വൈകീട്ട് നാലിന് പ്രതിഷേധറാലിയും ധര്‍ണയും നടത്താന്‍ വ്യാപാരികളും തൊഴിലാളികളും തീരുമാനിച്ചു.യോഗത്തില്‍ ബാദുഷ അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ബി എം മുഹമ്മദ്, പി കെ രാജീവന്‍, അലങ്കാര്‍ ഭാസ്‌ക്കരന്‍, സി എം അഹമ്മദ് കോയ, എന്‍ കെ മുസ്തഫ, ടി കെ പ്രകാശന്‍, മൂസ ഫിലിപ്പ്‌സ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക