|    May 27 Sat, 2017 3:51 pm
FLASH NEWS

ട്രാപ്പില്‍ ലക്ഷ്യം പിഴച്ച് സന്ധുവും ചെനയും

Published : 10th August 2016 | Posted By: SMR

ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. പുരുഷന്‍മാരുടെ ട്രാപ്പ് ഇനത്തില്‍ മല്‍സരിച്ച രണ്ട് ഇന്ത്യന്‍ താരങ്ങളും ഫൈനല്‍ കാണാനാവാതെ പുറത്തായി.
നാലാം ഒളിംപിക്‌സിന്റെ അനുഭവസമ്പത്തുമായി ഇറ ങ്ങിയ മാനവ്ജിത്ത് സിങ് സന്ധുവും കന്നി ഒളിംപിക്‌സില്‍ മല്‍സരിച്ച ക്യാനെന്‍ ചെനയുമാണ് യോഗ്യതാറൗണ്ടില്‍ തന്നെ പരാജയം സമ്മതിച്ചത്. സന്ധു 16ാംസ്ഥാനത്തേക്കും ചെന 19ാംസ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
രണ്ടു ദിവസങ്ങളിലായി നടന്ന യോഗ്യതാ മല്‍സരത്തില്‍ ആകെ 115 പോയിന്റാണ് സന്ധു നേടിയത്. രണ്ടാം യോഗ്യതാ റൗണ്ടില്‍ 23, 23, 22 എന്നീ സ്‌കോറുകള്‍ കണ്ടെത്തിയ താരത്തിന് ആകെ ലഭിച്ചത് 68 പോയിന്റ്. നേരത്തേ ആദ്യദിനത്തിലെ യോഗ്യതാറൗണ്ട് കഴിഞ്ഞപ്പോള്‍ 17ാം സ്ഥാനത്തായിരുന്നു സന്ധു.
അതേസമയം, ആദ്യദിനത്തിലെ യോഗ്യതാ മല്‍സരം കഴിഞ്ഞപ്പോള്‍ 67ാമതായിരുന്ന ചെന രണ്ടാംദിനം കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്. 22, 23, 22 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍. ആകെ 114 പോയിന്റാണ് ചെനയ്ക്കു ലഭിച്ചത്.
ഇറ്റലിയുടെ ജിയാവാനി പെ ല്ലിയേലോയാണ് ഒന്നാമതെത്തിയത്. 122 പോയിന്റാണ് താരത്തിന്റെ സമ്പാദ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day