|    Jan 18 Wed, 2017 11:36 am
FLASH NEWS

ട്രാന്‍. ജീവനക്കാരുടെ സമരം:ജില്ലയില്‍ 23 ട്രിപ്പുകള്‍ മുടങ്ങി

Published : 6th October 2016 | Posted By: Abbasali tf

മാനന്തവാടി: ശമ്പളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഡിപ്പോകളില്‍ 23 സര്‍വീസുകള്‍ മുടങ്ങി. അതേസമയം, സമരത്തിന് പിന്തുണയുമായി കുടുതല്‍ യൂനിയനുകളും രംഗത്തെത്തി. സപ്തംബര്‍ 30നു ലഭിക്കേണ്ട ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഈ മാസം മൂന്നു മുതല്‍ ടിഡിഎഫിന്റെ നേതൃത്വത്തില്‍ ഡിപ്പോകളില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. മൂന്നാം ദിവസമായ ബുധനാഴ്ച മുതല്‍ കൂടുതല്‍ യൂനിയനുകള്‍ സമരത്തിന് പിന്തുണയുമായി എത്തിയതോടെയാണ് ട്രിപ്പുകള്‍ മുടങ്ങിയത്. മാനന്തവാടിയില്‍ അഞ്ചും കല്‍പ്പറ്റയില്‍ 18ഉം ട്രിപ്പുകളാണ് മുടങ്ങിയത്. ദീര്‍ഘദൂര സര്‍വീസുകളും റദ്ദ് ചെയ്യപ്പെട്ടു. സിഐടിയു ഒഴികെ എഐടിയുസി, ഐഎന്‍ടിയുസി, എസ്ടിയു, ബിഎംഎസ് സംഘടനകളാണ് ഇപ്പോള്‍ സമരരംഗത്ത്. 55 ലക്ഷം രൂപയാണ് ശമ്പള ഇനത്തില്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്. ട്രിപ്പുകള്‍ മുടങ്ങിയത് കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിക്കുന്ന ഗ്രാമീണ മേഖലയെയാണ് പ്രതികൂലമായി ബാധിച്ചത്. പ്രശ്‌നത്തിന് അടിയന്തര പരിഹാരമുണ്ടായില്ലെങ്കില്‍ സര്‍വീസ് തടയുന്നതുള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭ പരിപാടികള്‍ തുടരുമെന്ന് വിവിധ സംഘടനാ നേതാക്കള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക