|    Nov 21 Tue, 2017 10:17 am
FLASH NEWS

ട്രാന്‍സ്‌ഫോര്‍മറുമായി വന്ന ട്രെയിലര്‍ ചരിഞ്ഞു

Published : 8th November 2017 | Posted By: fsq

 

ചവറ: ദേശീയ പാതയില്‍ ചവറ പെട്രോള്‍ പമ്പിന് സമീപം ട്രാന്‍സ് ഫോര്‍മറുമായി വന്ന  ട്രെയിലര്‍ റോഡിന്റെ തിട്ടയില്‍  ചരിഞ്ഞു. എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ ട്രെയിലറാണ് റോഡിന് ഇടത് വശം ചരിഞ്ഞത്. ട്രാന്‍സ്‌ഫോര്‍മറും അതിനാവശ്യമായ കൂളന്റുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ റോഡിന് ഇടത് വശം വിശ്രമിക്കാനായി വാഹനം ഒതുക്കുന്നതിനിടയില്‍ ട്രെയിലറിന്റെ  പിറക് വശം  ചരിയുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് ചവറ പോലിസ് സ്ഥലത്തെത്തി. കൊല്ലത്ത് നിന്നും കരുനാഗപ്പള്ളിയില്‍ നിന്നുമെത്തിയ മൂന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് ട്രെയിലര്‍ ഉയര്‍ത്തിയത്. അപകടത്തെ തുടര്‍ന്ന് വാഹനത്തിന്റെ പിറക് വശത്തെ ടയറുകള്‍ വിണ്ട് കീറി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ട്രെയിലര്‍ മറിയാതിരുന്നത് മൂലം വന്‍ അപകടം ഒഴിവായി. ദേശീയ പാതയുടെ ഇരുവശവും മണ്ണിട്ട് നികത്താത്തത് മൂലം ഉണ്ടായിട്ടുള്ള കൂറ്റന്‍ ചരിവാണ് അപകടങ്ങള്‍ക്ക് കാരണം. നിരവധി ഇരുചക്രവാഹനങ്ങള്‍ ഇതു കാരണം നേരത്തേ അപകടത്തില്‍പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക