|    May 27 Sat, 2017 9:58 am
FLASH NEWS

ട്രാന്‍സ്‌ഫോമര്‍ തകരാറിലായിട്ട് രണ്ടാഴ്ച: പരിഹരിക്കാന്‍ നടപടിയില്ല

Published : 3rd September 2016 | Posted By: SMR

കടമ്പനാട്: ട്രാന്‍സ്‌ഫോമര്‍ തകരാറിലായി രണ്ടാഴ്ചകഴിഞ്ഞിട്ടും തകരാറ് പരിഹരിക്കാന്‍ നടപടിയായില്ല. അടൂര്‍ ഇലക്ട്രിക്കല്‍സെക്ഷന്റെ പരിധിയിലുള്ള കടമ്പനാട് വടക്ക് ഗുരുമന്ദിരം ജങ്ഷന് സമീപം കൊടുംവളവില്‍ സ്ഥാപിച്ചിരിക്കുന്ന ലക്ഷംവീട് ട്രാന്‍സ്‌ഫോമറാണ് കഴിഞ്ഞ 21ന് തകരാറിലായത്.
ലക്ഷംവീട് ട്രാന്‍സ്‌ഫോമറിന് പരിധിയില്‍ ഇരുനൂറോളം ഉപഭോക്താക്കളാണ് ഉള്ളത്. ഇവര്‍ക്ക് താല്‍ക്കാലികമായി വൈദ്യുതി നല്‍കിയിരിക്കുന്നത്  മോതിരച്ചുള്ളമല, മുണ്ടപ്പള്ളി ട്രാന്‍സ്‌ഫോമറില്‍ നിന്നാണ്. ഇതുകാരണം പ്രദേശത്ത് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായി. തകരാറിലായ ട്രാന്‍സ്‌ഫോമറുകള്‍ മാറ്റിസ്ഥാപിക്കാന്‍ കെഎസ് ഇബിയുടെ ഭാഗത്തുനിന്നു യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം തകരാറിലായ ട്രാന്‍സ്‌ഫോമറിന് പകരം പുതിയത് സ്ഥാപിക്കാന്‍ സ്റ്റോക്കില്ലാത്തതുകാരണമാണ് വൈകുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day