|    Jan 20 Sat, 2018 9:06 am
Home   >  Todays Paper  >  Page 5  >  

ട്രാന്‍സ്‌പോര്‍ട്ട് യാത്രക്കാരുടെ അവകാശ സംരക്ഷണ അതോറിറ്റി ബില്ല് സഭയില്‍

Published : 12th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രാന്‍സ്‌പോര്‍ട്ട് യാത്രക്കാരുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് കേരള സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് വാഹനയാത്രക്കാരുടെ അവകാശ സംരക്ഷണ അതോറിറ്റി ബില്ല് സഭയില്‍ അവതരിപ്പിക്കുന്നതിന് വി ടി ബല്‍റാം അനുമതി തേടി. സംസ്ഥാനത്തെ ട്രാന്‍സ്‌പോര്‍ട്ട് യാത്രക്കാര്‍ നിരവധി അവകാശലംഘനങ്ങള്‍ നേരിടുന്നതായി ബല്‍റാം ചൂണ്ടിക്കാട്ടി. സുരക്ഷിതത്വമില്ലാത്ത ബസ്‌സ്റ്റാന്റുകളും ബസ് ഷെല്‍ട്ടറുകളും വൃത്തിയില്ലാത്ത വാഹനങ്ങളും ടോയ്‌ലറ്റുകളും വൃത്തിയും ശുചിത്വവുമില്ലാത്തതും അമിതവില ഈടാക്കുന്നതുമായ ഹോട്ടലുകള്‍ തുടങ്ങി നിരവധി അവകാശലംഘനങ്ങളാണ് യാത്രക്കാര്‍ നേരിടുന്നത്. അമിതവേഗം, അപകടങ്ങള്‍ തുടങ്ങി യാത്രക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്നിവ ഈ ബില്ല് നിയമമാവുന്നതോടെ പരിഹരിക്കാനാവുമെന്ന് ബല്‍റാം വ്യക്തമാക്കി. ഇതിനായി കേരള സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് വാഹനയാത്രക്കാരുടെ അവകാശ സംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്നും ബില്ല് വ്യവസ്ഥ ചെയ്യുന്നു. ബില്ല് തുടര്‍ചര്‍ച്ചകള്‍ക്കായി മാറ്റി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day