|    Nov 18 Sat, 2017 5:49 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് തുടങ്ങി

Published : 2nd August 2017 | Posted By: fsq

 

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് തുടങ്ങി. പുനരുദ്ധാരണത്തിന്റെ മറപിടിച്ച് കൊണ്ട് കടുത്ത തൊഴിലാളി ദ്രോഹനയങ്ങളാണ് കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത്. പെന്‍ഷന്‍കാരും എംപാനല്‍ ജീവനക്കാരും ആത്മഹത്യ ചെയ്തു തുടങ്ങി. താല്‍ക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുകയാണെന്നും തൊഴിലാളികള്‍ ആരോപിച്ചു.  റിസര്‍വേഷന്‍, ബസ്, ജീവനക്കാര്‍, മെയിന്റനന്‍സ്, എന്‍ക്വയറി, ടിക്കറ്റിങ്, കംപ്യൂട്ടറൈസേഷന്‍ തുടങ്ങിയവ എല്ലാം പുറം കരാര്‍ നല്‍കാന്‍ തീരുമാനിച്ചു. ഇടതു ബദലിലൂന്നിയ പുനരുദ്ധാരണ നയങ്ങള്‍ നടപ്പാക്കുക, ശമ്പളം മുടങ്ങാതെ നല്‍കുക, പെന്‍ഷന്‍ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക, മെക്കാനിക്കല്‍ ഡ്യൂട്ടി പരിഷ്‌കരണം പുനപ്പരിശോധിക്കുക, ഓപറേറ്റിങ് വിഭാഗത്തിന്റെ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക