|    Jun 21 Thu, 2018 10:22 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നേരെ പോലിസ് ഭീകരത

Published : 29th December 2017 | Posted By: kasim kzm

കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നേരെ നഗരത്തില്‍ പോലിസ് ഭീകരത. കോഴിക്കോട് മിഠായിത്തെരുവില്‍ പി എം താജ് റോഡില്‍ ഇന്നലെ പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം. സാക്ഷരത മിഷന്റെ സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോല്‍സവത്തിന് എത്തിയ ജാസ്മിന്‍, സുസ്മിത എന്നിവര്‍ക്കാണ് പോലിസ് മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇവരുടെ കൈയിലും മുതുകിലും കാലിലും ലാത്തികൊണ്ട് മര്‍ദനമേറ്റ പാടുകളുണ്ട്. മിഠായിത്തെരുവിലൂടെ നടക്കുകയായിരുന്ന ഇവരെ പോലിസ് അകാരണമായി മര്‍ദിക്കുകയായിരുന്നു.  മര്‍ദനം സഹിക്കവയ്യാതെ ഞങ്ങള്‍ മരിച്ചു പോവും; ഇനിയും മര്‍ദിക്കരുതേ എന്നു കരഞ്ഞു പറഞ്ഞപ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ മരിച്ചുപോവുന്നതാണ് നല്ലത്’എന്നുപറഞ്ഞുകൊണ്ടാണ് പോലിസ് മര്‍ദനം തുടര്‍ന്നത്. ഇരുവരും ബീച്ച് ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ ജില്ലാകലക്ടര്‍ക്കും കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss