|    May 20 Sun, 2018 3:47 pm
FLASH NEWS

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

Published : 13th May 2018 | Posted By: kasim kzm

മലപ്പുറം: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സാമൂഹിക നീതിവകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ ടി അമിത്മീണ നിര്‍വഹിച്ചു. ജില്ലാമെഡിക്കല്‍ ഓഫിസര്‍ കെ സക്കീന അധ്യക്ഷത വഹിച്ചു.
ജില്ലയിലെ ഏഴ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്. ഈ കാര്‍ഡുകള്‍ സര്‍ക്കാര്‍ അംഗീകൃത ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാസാമൂഹിക നീതി ഓഫിസര്‍ കണ്‍വീനറുമായിട്ടുള്ള ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ നീതി കമ്മിറ്റിയാണ് അപേക്ഷകള്‍ പരിശോധിച്ച് കാര്‍ഡ് നല്‍കുന്നത്.
മലപ്പുറം എംഎസ്പി എല്‍പി സ്‌കൂളിലെ മന്ത്രിസഭാ വാര്‍ഷികാഘോഷമേളയില്‍ നടന്ന ചടങ്ങില്‍ സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസര്‍ കെ കൃഷ്ണമൂര്‍ത്തി, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷിബുലാല്‍, സുധീര്‍ അമ്പാടി (മെഡിക്കല്‍ ഓഫിസര്‍, ആയുര്‍വേദം), ഡോ. മുഹമ്മദ് അക്ബര്‍ (മെഡിക്കല്‍ ഓഫിസര്‍, ഹോമിയോ), ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധി റിയ ഇഷ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അയ്യപ്പന്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss