|    Nov 24 Fri, 2017 9:37 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രാന്‍സ്‌ജെന്‍ഡര്‍ വിലക്ക് ; ട്രംപിന്റെ നടപടി കോടതി തടഞ്ഞു

Published : 1st November 2017 | Posted By: fsq

 

വാഷിങ്ടണ്‍: അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകളെ വിലക്കിക്കൊണ്ടുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ ജഡ്ജി താല്‍ക്കാലികമായി തടഞ്ഞു. വാഷിങ്ടണ്‍ ഫെഡറല്‍ കോടതിയുടേതാണ് ഉത്തരവ്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അവസരം നല്‍കുന്നതിലൂടെ സൈന്യത്തിന് ദോഷംവരുന്നുണ്ടെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.തങ്ങളുടെ ഭരണഘടനാപരമായ അവകാശത്തിനുമേല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൈകടത്തുന്നു എന്നാരോപിച്ചാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സര്‍വീസ് അംഗങ്ങള്‍ കോടതിയെ സമീപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക