|    Dec 10 Mon, 2018 10:25 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റു; വാഹനം തല്ലിതകര്‍ത്തു

Published : 12th November 2018 | Posted By: kasim kzm

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിക്ക് നേരെ ആക്രമണം. കോളജിലെ ബിരുദ വിദ്യാര്‍ഥിയായ വി എസ് രനയ്ക്കും അമ്മ സജ്‌ന ഷാജിക്കും സുഹൃത്തായ അശ്വതിക്കും നേരെയാണ് വെള്ളിയാഴ്ച രാത്രിയില്‍ ആക്രമണമുണ്ടായത്.
കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയി ഭക്ഷണം കഴിച്ചു സംസാരിച്ചു നില്‍ക്കുകയായിരുന്നു മൂവരും. ഇതിനിടയില്‍ രനയെ ലൈംഗിക താല്‍പര്യത്തിനായി വേണമെന്നു ബൈക്കില്‍ എത്തിയയാള്‍ സജ്‌നയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന്, അക്രമി സജ്‌നയുടെ വാഹനം തല്ലിത്തകര്‍ത്തു. ഇതോടെ, സംഭവം ശ്രദ്ധയില്‍പ്പെട്ട സമീപത്ത് കൂടിനിന്നവരില്‍ ചിലരും ഇവര്‍ക്കെതിരേ തിരിയുകയായിരുന്നു. കൂടിനിന്നവരില്‍ രണ്ടുപേര്‍ തങ്ങളെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തതായി രന പറഞ്ഞു.
തങ്ങളെ മോശമായി ചിത്രീകരിച്ചുകൊണ്ട് ലൈവ് വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെതിരേയും അശ്വതിയെ കടന്നാക്രമിച്ച ഓണ്‍ലൈന്‍ ഡെലിവറി ബോയിക്കെതിരേയുമാണ് പാലാരിവട്ടം പോലിസില്‍ പരാതി നല്‍കിയത്. അക്രമത്തില്‍ പരിക്കേറ്റു രന എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.
ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നു പ്രഖ്യാപിച്ചതോടെ വീട്ടില്‍ നിന്നു പുറത്താക്കിയ രനയെ ദത്തെടുക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് സജ്‌നയാണ്. സംഭവത്തില്‍ പരാതി ലഭിച്ചതായും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പാലാരിവട്ടം പോലിസ് അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss