|    Nov 19 Sun, 2017 2:25 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ട്രാന്‍സ്‌ജെന്‍ഡര്‍ പെന്‍ഷന്‍ പരിഗണനയില്‍ : മന്ത്രി

Published : 3rd August 2017 | Posted By: fsq

 

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ തുടര്‍ ചികില്‍സ ആവശ്യമായി വരുന്നവര്‍ക്കു സഹായ പെന്‍ഷന്‍ നല്‍കുന്നത് പരിഗണനയിലാണെന്നു മന്ത്രി കെ കെ ശൈലജ. തൈക്കാട് റെസ്റ്റ് ഹൗസില്‍ സാമൂഹികനീതി വകുപ്പ് സംഘടിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ നയവും അവകാശവും സംസ്ഥാനതല ബോധവല്‍ക്കരണ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ രണ്ട് മെഡിക്കല്‍ കോളജുകളിലെങ്കിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ശസ്ത്രക്രിയാ സൗകര്യം ഒരുക്കുന്നത് പരിശോധിക്കുന്നുണ്ട്. ഇവര്‍ക്ക് നൈപുണി പരിശീലനം നല്‍കി ജോലി ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കും. ഈ വിഭാഗത്തിനു പ്രത്യേക പരിഗണന നല്‍കി ജോലിനല്‍കാന്‍ സാമൂഹികനീതി വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക