|    Jun 20 Wed, 2018 8:51 pm
FLASH NEWS

ട്രാക്ടറിടിച്ച സ്‌കൂട്ടര്‍ ബസ്സിനടിയില്‍ കയറി; ഒരാള്‍ക്ക് പരിക്ക്

Published : 5th October 2017 | Posted By: fsq

 

ആനക്കര:കൂറ്റനാട് സെന്ററില്‍ നിയന്ത്രണം വിട്ട ട്രാക്ടറിടിച്ച് തെറിപ്പിച്ച സ്‌കൂട്ടര്‍ ബസ്സിനടിയിലേക്ക് കയറി. അപകടത്തില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കൂടല്ലൂര്‍ നടുവിലപ്പാട്ട് നൗഷാദിന്റെ ഭാര്യ സുമയ്യ(30)യ്ക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഇവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് നൗഷാദും കുട്ടിയും പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 2.45നാണ് അപകടം. കൂറ്റനാട് സെന്ററിലെ കാത്തിരിപ്പു കേന്ദ്രത്തിനടുത്ത് ആളുകളെ കയറ്റാന്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സിനെ മറികടക്കുകയായിരുന്ന ട്രാക്ടര്‍ നിയന്ത്രണംവിട്ട് എതിരേ വന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ബസ്സിനുള്ളിലേക്കാണ് സ്‌കൂട്ടറിനെ ഇടിച്ചുതെറുപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിലുണ്ടായിരുന്നവര്‍ റോഡിലേക്ക് തെറിച്ചുവീണതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്. ട്രാക്ടറിന്റെ നിയന്ത്രണംവിട്ടുള്ള വരവ് കണ്ട് എതിരേ വന്ന ബസ് പെട്ടെന്ന് നിര്‍ത്തിയതാണ് അപകടമൊഴിവാക്കിയത്. തൃത്താല സര്‍വീസ് സഹകരണ ബാങ്കിന്റെ ട്രാക്ടറാണ് അപകടമുണ്ടാക്കിയത്. അറ്റകുറ്റപ്പണിക്കായി വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോവുന്നതിനിടെയായിരുന്നു സംഭവം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss