|    May 24 Wed, 2017 8:13 am
FLASH NEWS

ട്രാക്ക്, സിഗ്‌നലിങ് നവീകരണം; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Published : 29th January 2016 | Posted By: swapna en

തിരുവനന്തപുരം: എറണാകുളം ജങ്ഷനില്‍ ട്രാക്ക്, സിഗ്‌നലിങ് നവീകരണജോലികള്‍ നടക്കുന്നതിനാല്‍ നാളെമുതല്‍ ഫെബ്രുവരി 10വരെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ക്രോസ്ഓവര്‍ പോയിന്റുകളില്‍ കോണ്‍ക്രീറ്റ് സ്‌ലീപ്പറുകള്‍ സ്ഥാപിക്കുകയും മൈക്രോ പ്രൊസസര്‍ അധിഷ്ഠിത കണ്‍ട്രോള്‍ പാനലോടുകൂടിയ സിഗ്‌നലിങ് സംവിധാനം സ്ഥാപിക്കുകയുമാണു ചെയ്യുന്നത്. നിലവിലുള്ള സിഗ്നല്‍ സംവിധാനം വിച്ഛേദിക്കുന്നതോടെ ഓരോ ട്രെയിനിനുമുള്ള സിഗ്നല്‍, ട്രാക്ക് സെറ്റിങ് സംവിധാനങ്ങള്‍ പ്രത്യേകമായി യന്ത്രസഹായമില്ലാതെ ഒരുക്കേണ്ടതുണ്ട്.

ഇതുകാരണമാണ് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍: എറണാകുളം സിറ്റി മെമു സ്‌പെഷ്യല്‍ സര്‍വീസ്, എറണാകുളത്തുനിന്ന് രാവിലെ 11.30ന് പുറപ്പെടുന്ന കായംകുളം പാസഞ്ചര്‍ (നമ്പര്‍: 56387), തിരിച്ച് കായംകുളത്ത് നിന്ന് വൈകീട്ട് അഞ്ചിനു പുറപ്പെടുന്ന ട്രെയിന്‍ (56388), എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 2.40നു പുറപ്പെടുന്ന എറണാകുളം ജങ്ഷന്‍- കൊല്ലം മെമു (66301) സര്‍വീസ്, എറണാകുളത്തുനിന്നു രാവിലെ ആറിനു പുറപ്പെടുന്ന ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂരില്‍ നിന്ന് 12.15നു പുറപ്പെടുന്ന എറണാകുളം പാസഞ്ചര്‍ (56375), ഒമ്പതിനു പുറപ്പെടുന്ന തൃശൂര്‍ പാസഞ്ചര്‍(56373), തൃശൂരില്‍ നിന്ന് 10.55നു പുറപ്പെടുന്ന ഗുരുവായൂര്‍ പാസഞ്ചര്‍ (56374). ഭാഗികമായി റദ്ദാക്കിയവ: കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന എക്‌സ്പ്രസ് ട്രെയിനുകള്‍ (16313/16314) ആലുവയ്ക്കും എറണാകുളത്തിനുമിടയ്ക്ക് സര്‍വീസ് നടത്തില്ല. ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള എക്‌സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴയ്ക്കും ആലുവയ്ക്കുമിടയ്ക്കു ഭാഗികമായി സര്‍വീസ് നടത്തില്ല.

എറണാകുളം ജങ്ഷനില്‍ 10.55ന് എത്തേണ്ട മഡ്ഗാവ്- എറണാകുളം എക്‌സ്പ്രസ് ട്രെയിനും (10215) തിരിച്ച് മഡ്ഗാവിലേക്കുള്ള ട്രെയിനും (10216) ഫെബ്രുവരി ഒന്നിന് ആലുവയ്ക്കും എറണാകുളത്തിനുമിടയ്ക്ക് സര്‍വീസ് നടത്തില്ല. പാലക്കാടിനും എറണാകുളത്തിനും ഇടയ്ക്കുള്ള മെമു സര്‍വീസുകള്‍ (66611/ 66612) ഇടപ്പള്ളിയില്‍ സര്‍വീസ് അവസാനിപ്പിച്ച് തിരികെ പോവും. ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ (56302/ 56303) കുമ്പളത്ത് സര്‍വീസ് അവസാനിപ്പിക്കും. ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ (56380) ഫെബ്രുവരി 9ന് കുമ്പളത്ത് സര്‍വീസ് അവസാനിപ്പിക്കും. എറണാകുളം ജങ്ഷനില്‍ നിന്ന് ആലപ്പുഴ വഴി കായംകുളത്തേക്കും തിരിച്ചുമുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ (56381/56382) കുമ്പളത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. കൊല്ലത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കും തിരിച്ചുമുള്ള മെമു സര്‍വീസുകള്‍ (66300/66301) കുമ്പളത്ത് നിന്ന് സര്‍വീസ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യും. കൊല്ലത്തുനിന്ന് എറണാകുളം ജങ്ഷനിലേക്കും തിരിച്ചുമുള്ള മെമു സര്‍വീസുകള്‍ തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിക്കുകയും ആരംഭിക്കുകയും ചെയ്യും. ചില ട്രെയിനുകളുടെ സമയവും പുനക്രമീകരിച്ചിട്ടുണ്ട്. ചിലത് വൈകുകയും മറ്റുചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day