|    Aug 20 Mon, 2018 9:44 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ട്രാക്ക് വ്യൂ ആപ്പ് ഉപയോഗിച്ച് സ്വകാര്യത ചോര്‍ത്തിയ കേസ്: ഭാര്യയുടെ അറസ്റ്റ് സൈബര്‍ ഫോറന്‍സിക് റിപോര്‍ട്ടിന് ശേഷം

Published : 7th August 2018 | Posted By: kasim kzm

കൊച്ചി: ട്രാക്ക് വ്യൂ ആപ്പ് ഉപയോഗിച്ച് സുഹൃത്തിന്റെ സഹായത്തോടെ ഭര്‍ത്താവിന്റെ നീക്കങ്ങളും സ്വകാര്യ ദൃശ്യങ്ങളും ചോര്‍ത്തിയ കേസില്‍ ഭാര്യയുടെ അറസ്റ്റ് സൈബര്‍ ഫോറന്‍സിക് പരിശോധനയ്ക്കു ശേഷം മതിയെന്ന് പോലിസ്. സാക്ഷികള്‍ ഇല്ലാത്ത കേസായതു കൊണ്ടും ഇലക്ട്രോണിക് വസ്തുക്കളുടെ സഹായത്തോടെ കൃത്യം നടത്തിയിരിക്കുന്നതിനാലുമാണ് സൈബര്‍ ഫോറന്‍സിക് പരിശോധന അനിവാര്യമായത്.
ഈ റിപോര്‍ട്ട് കൂടി പരിശോധിച്ച ശേഷം മാത്രമേ അറസ്റ്റും മറ്റു നടപടികളും കൈക്കൊള്ളാനാവൂ എന്ന നിലപാടാണ് പോലിസ് സ്വീകരിച്ചിരിക്കുന്നത്. അമ്പലപ്പുഴ സ്വദേശിനിയായ യുവതിയെ വീണ്ടും ചോദ്യം ചെയ്യാനും പോലിസ് തയ്യാറെടുക്കുന്നതായാണ് റിപോര്‍ട്ട്. ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലിസ്.
കേസില്‍ നേരത്തേ അറസ്റ്റിലായ ആലപ്പുഴ വണ്ടാനം പുതുവാള്‍ വീട്ടില്‍ അജിത്തിന്റെ ഫോണുകള്‍ അന്വേഷണസംഘം തിരികെ വാങ്ങും. ഇതും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ഈ റിപോര്‍ട്ട് വേഗം ലഭ്യമാക്കാനുള്ള നടപടിയെടുക്കും. അതേസമയം, അജിത്തിനെ ജാമ്യത്തില്‍ വിട്ടു. ഐടി ആക്റ്റ് 66 പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. എറണാകുളം എളമക്കര സ്വദേശി അദൈ്വതിന്റെ രഹസ്യങ്ങളാണ് അജിത്തിന്റെ സഹായത്തോടെ യുവതി ചോര്‍ത്തിയത്. അജിത്താണ് യുവതിയുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ സ്ഥാപിച്ച് വിവരങ്ങള്‍ ചോര്‍ത്തിയത്. അദൈ്വതിന്റെ ഭാര്യ കേസില്‍ രണ്ടാം പ്രതിയാണ്.
സ്വകാര്യ ബാങ്ക് ജീവനക്കാരനായ അജിത്ത് ബാങ്കിലെ ഇടപാടുകാരുടെ ഫോണുകളില്‍ സമാനമായ രീതിയില്‍ മൊബൈല്‍ ആപ്പ് സ്ഥാപിച്ച് ദൃശ്യങ്ങളോ വിവരങ്ങളോ ശേഖരിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
ഖത്തറില്‍ ജോലി ചെയ്യുന്ന അദൈ്വതിന്റെ അക്കൗണ്ടില്‍ നിന്ന് ഏഴു ലക്ഷം രൂപ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഭാര്യയുമായി വഴക്കിലായിരുന്നു. പണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സുഹൃത്തിനു കടം നല്‍കിയെന്നായിരുന്നു മറുപടി. നാട്ടിലെത്തിയിട്ടും പണത്തെച്ചൊല്ലി തര്‍ക്കമായി. കുട്ടിയെയും കൊണ്ട് അമ്പലപ്പുഴയിലെ സ്വന്തം വീട്ടിലേക്ക് പോയ യുവതി ഇതിനിടെയാണ് സുഹൃത്ത് അജിത്തുമായി ചേര്‍ന്ന് ഭര്‍ത്താവിന്റെ മൊബൈലില്‍ ആപ്പ് സ്ഥാപിച്ചതും സ്വകാര്യ നിമിഷങ്ങളും സംഭാഷണങ്ങളും ചോര്‍ത്തിയതും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss