|    Oct 23 Mon, 2017 5:33 pm
FLASH NEWS
Home   >  Sports  >  Cricket  >  

ട്രാക്കില്‍ മിന്നല്‍ വേഗം തീര്‍ത്ത് കോഹ്‌ലി; ഔഡി കാറുമായി കുതിച്ചത് മണിക്കൂറില്‍ 280 കിലോമീറ്റര്‍ സ്പീഡില്‍

Published : 18th May 2017 | Posted By: ev sports


ന്യൂഡല്‍ഹി: ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാവാത്തതിന്റെ ദുഖം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തീര്‍ക്കുന്നത് കാറോട്ട മല്‍സരത്തില്‍. ഐസിസി ചാംപ്യന്‍സ് ട്രോഫി തുടങ്ങുന്നതിന് മുമ്പ് തന്റെ ഇഷ്ട വിനോദങ്ങളിലൊന്നായ കാറോട്ട മല്‍സരത്തില്‍ പങ്കെടുത്ത കോഹ്‌ലി തന്റെ ഔഡി കാറുമായി പറന്നത് മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗതയില്‍. ബുദ്ധ അന്താരാഷ്ട്ര സെര്‍ക്യൂട്ടിലാണ് കോഹ്‌ലിയുടെ മിന്നല്‍ കാറോട്ടം.
തോളിനേറ്റ പരിക്കിന് ചില്‍കില്‍സയിലിരിക്കുന്ന കോഹ്‌ലി ഔഡി ആര്‍ 8 കാറില്‍ നടത്തിയ ഈ പ്രകടനം മറാക്കാനാവാത്ത് എന്നാണ് വിശേഷിപ്പിച്ചത്. ഒരു ഘട്ടത്തില്‍ 290 കിലോമീറ്റര്‍ വേഗതയിലേക്കും വണ്ടിയെത്തി. എന്നാല്‍ അവസാന നിമിഷം തനിക്ക് കൃത്യമായി വാഹനത്തെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നും കൂടെയുണ്ടായിരുന്ന പ്രഫഷനല്‍ ഡ്രൈവറാണ് വാഹനം നിര്‍ത്താന്‍ സഹായിച്ചതെന്നും കോഹ്‌ലി പറഞ്ഞു. എന്തായാലും ജൂണ്‍ ഒന്നാം തീയ്യതി ഐസിസി ചാംപ്യന്‍സ് ട്രോഫി ആരംഭിക്കാനിരിക്കെയാണ് കോഹ്‌ലിയുടെ ഈ സാഹസിക കാറോട്ടം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക