|    Jul 26 Wed, 2017 2:15 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ട്രഷറിയില്‍ ശുചിമുറി നിര്‍മിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published : 3rd April 2016 | Posted By: SMR

തിരുവനന്തപുരം: ജില്ലാ ട്രഷറിയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കായി മൂന്നു മാസത്തിനകം ശുചിമുറി നിര്‍മിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി.
അടിയന്തരമായി ലിഫ്റ്റ് നിര്‍മിക്കാനും നടപടി എടുക്കണം. 150 വയോവൃദ്ധര്‍ ഒപ്പിട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് പരാതിപ്പെട്ട് വയോവൃദ്ധയായ കൈമനം സ്വദേശിനി കെ ബി ശ്രീലത ദേവി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രായാധിക്യമുള്ള അസുഖക്കാരാണ് ട്രഷറി സന്ദര്‍ശിക്കാറുള്ളത്. വിഷയം സംബന്ധിച്ച് എസ്ബിടി ജനറല്‍ മാനേജരും തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫിസറും ജൂണ്‍ ഒന്നിന് രാവിലെ 11ന് കമ്മീഷന്‍ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങില്‍ വിശദീകരണം സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ തുടര്‍നടപടിയുണ്ടാവുമെന്ന് ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക