|    Sep 20 Wed, 2017 8:18 pm
FLASH NEWS

ട്രഷറികളിലെ അവധി ദിന ഡ്യൂട്ടി അവസാനിപ്പിക്കണമെന്ന്

Published : 18th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: സംസ്ഥാന ലോട്ടറി വകുപ്പിലേക്കുള്ള വരുമാന തുക സൂക്ഷിക്കാനെന്ന പേരില്‍ ട്രഷറി ജീവനക്കാര്‍ക്ക് അവധി ദിവസങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി പ്രേമവല്ലി ആവശ്യപ്പെട്ടു. ലോട്ടറി വില്‍പനയിലൂടെ ലഭിക്കുന്ന പണം അതാത് ദിവസം ട്രഷറികളില്‍ അടക്കുകയും അന്നുതന്നെ ബാങ്കുകളില്‍ നിക്ഷേപിക്കുകയുമാണ് സാധാരണ ചെയ്തുവരുന്നത്. എന്നാല്‍ ബാങ്ക് പ്രവര്‍ത്തിക്കാത്ത രണ്ട് ശനിയാഴ്ചകളില്‍ ലഭിക്കുന്ന തുക ട്രഷറിയില്‍ സൂക്ഷിക്കേണ്ടി വരുമ്പോള്‍ തുടര്‍ന്നുള്ള ഞായറാഴ്ചയും അടുത്ത പ്രവര്‍ത്തി ദിവസങ്ങള്‍ വരെയും ജീവനക്കാര്‍ക്ക് ഇപ്പോള്‍ ജോലി ചെയ്യേണ്ടി വരുന്നു. ഇതിന് പരിഹാരമായി ബാങ്ക് അവധി ദിനങ്ങളിലെ ലോട്ടറി വരുമാനം ജില്ലാ ലോട്ടറി ഓഫിസുകളില്‍ തന്നെ സൂക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന് ജില്ലയിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്നുള്ള ഫണ്ട് വിഹിതം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍. കാഞ്ഞങ്ങാട് നടന്ന പരിപാടിയില്‍ ജില്ലാപ്രസിഡന്റ് എം പി കുഞ്ഞിമൊയ്തീന്‍ അധ്യക്ഷത വഹിച്ചു. വി ദാമോദരന്‍, കെ സി സുജിത്ത് കുമാര്‍, പി വി ദാമോദരന്‍, കെ വി ഗോപിനാഥന്‍, സുരേഷ് കൊട്രച്ചാല്‍, കെ അശോക് കുമാര്‍, ജയപ്രകാശ്, വി വേണുഗോപാല്‍, എ ടി ശശി, എം ടി പ്രസീത, ഒ ടി സല്‍മത്ത്, എസ് എം രജനി, കെ വി ഗിരീഷ് കുമാര്‍, വി എം രാജേഷ്, എം മാധവന്‍ നമ്പ്യാര്‍, എം വി നിഗീഷ് കുമാര്‍, കെ വി രാജീവന്‍, ജഗദീശന്‍ നായര്‍, കുഞ്ഞികൃഷ്ണന്‍, സുരേഷ് പെരിയങ്ങാനം, ലോകേഷ് എം ബി ആചാര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക