|    Jan 24 Wed, 2018 1:26 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ട്രക്ക് ഡ്രൈവറുടെ ജീവന്‍ രക്ഷിച്ച സ്വദേശി യുവതിയെ ഇന്ത്യന്‍ എംബസി ആദരിച്ചു

Published : 3rd October 2017 | Posted By: shadina sdna

അബുദബി:  തീപിടിച്ച ട്രക്കില്‍ നിന്നും ഇന്ത്യക്കാരനായ ഡ്രൈവറുടെ ജീവന്‍ രക്ഷിച്ച സ്വദേശി വനിതയായ ജവഹര്‍ സൈഫ് അല്‍ ഖുമൈത്തിയെ ഇന്ത്യന്‍ എംബസ്സി ആദരിച്ചു. ഇന്ത്യന്‍ എംബസ്സിയില്‍  ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിങ് സൂരി ജവഹറിന് പ്രത്യേക പുരസ്‌ക്കാരം നല്‍കിയാണ് ആദരിച്ചത്. റാസല്‍ ഖൈമയില്‍ വെച്ചാണ് അപകടത്തില്‍ പെട്ട് തീ പിടിച്ച ട്രക്കിന്റെ ഡ്രൈവര്‍ പഞ്ചാബി സ്വദേശിയായ ഹര്‍ക്രീത്ത് സിങിനെ രക്ഷപ്പെടുത്തിയത്. ആരെങ്കിലും ആപത്തില്‍ പെടുമ്പോള്‍ ജാതിയും മതവും നോക്കാതെ തന്നെ ആളുകളെ രക്ഷപ്പെടുത്താനുള്ള മനസ്സാണ് വേണ്ടതെന്ന് ചടങ്ങില്‍ സംസാരിച്ച ജവഹര്‍ പറഞ്ഞു. ഗാന്ധിയുടെ തത്വചിന്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന എമിറേറ്റ്‌സ് എന്‍ബിഡി ബാങ്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലുബ്‌ന ഖാസിമിനെയും ചടങ്ങില്‍ ആദരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day