|    Oct 23 Mon, 2017 12:00 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപ് സ്ത്രീകളെ ഉപദ്രവിക്കുന്നവന്‍: ഹിലരി

Published : 3rd November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് സ്ത്രീകളെ ഉപദ്രവിക്കുന്നവനെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍. സ്ത്രീകളെ അവഹേളിക്കുന്നതിന്റെയും തരംതാഴ്ത്തുന്നതിന്റെയും ഉപദ്രവിക്കുന്നതിന്റെയും 30 വര്‍ഷത്തെ ചരിത്രം ട്രംപിനുണ്ടെന്നും ഹിലരി ആരോപിച്ചു. എന്നാല്‍, ഹിലരി അഴിമതിക്കാരിയാണെന്ന് ട്രംപ് തിരിച്ചടിച്ചു. അവര്‍ അമേരിക്കന്‍ ആരോഗ്യവ്യവസ്ഥയെ എന്നെന്നേക്കുമായി നശിപ്പിക്കുമെന്നും ട്രംപ് ആരോപിച്ചു. അടുത്തിടെ വന്ന അഭിപ്രായ സര്‍വേകളില്‍ ഹിലരിയും ട്രംപും ഇഞ്ചോടിഞ്ച് പോരാടുന്നതായാണ് പ്രകടമാവുന്നത്. നവംബര്‍ എട്ടിനാണ് യുഎസില്‍ തിരഞ്ഞെടുപ്പ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക