|    Sep 26 Tue, 2017 2:12 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപ് വിജയിച്ചാല്‍ യുഎസിന്റെ ഭാവി അപകടത്തില്‍: ഒബാമ

Published : 4th November 2016 | Posted By: SMR

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായാല്‍ യുഎസിന്റെയും ലോകത്തിന്റെയും ഭാവി അപകടത്തിലാവുമെന്ന് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. പൗരസ്വാതന്ത്ര്യത്തിനും അത് അപകടമാണ്. തന്നെ സ്‌നേഹിക്കുന്നവര്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് വോട്ടുചെയ്യണമെന്നും ഒബാമ ആവശ്യപ്പെട്ടു. നോര്‍ത്ത് കരോലിനയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഒബാമ ഹിലരിക്കുവേണ്ടിയുള്ള പ്രചാരണം അവസാനിപ്പിച്ച് രാജ്യത്തെ നയിക്കുന്നതില്‍ ശ്രദ്ധിക്കണമെന്ന് ട്രംപ് തിരിച്ചടിച്ചു. ബറാക് ഒബാമ ഭരിച്ചതുപോലെയുള്ള നാലുവര്‍ഷം ആരും ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക