|    Jun 23 Sat, 2018 6:19 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപ്, വാര്‍ത്ത തീരുമാനിക്കുന്നതു താങ്കളല്ല; മാധ്യമപ്രവര്‍ത്തകരുടെ തുറന്ന കത്ത്

Published : 21st January 2017 | Posted By: fsq

trump

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റായി അധികാരമേറ്റ ട്രംപിന് മാധ്യമപ്രവര്‍ത്തകരുടെ തുറന്ന കത്ത്. വായനക്കാര്‍ എന്തു വായിക്കണമെന്നു തീരുമാനിക്കുന്നതും അതിന്റെ മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതും താങ്കളല്ലെന്നും മറിച്ച് തങ്ങളാണെന്നും വ്യക്തമാക്കിയാണ് ട്രംപിന് വൈറ്റ് ഹൗസ് മാധ്യമപ്രവര്‍ത്തകര്‍ കത്തെഴുതിയത്. മാധ്യമങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള ട്രംപിന്റെ നീക്കങ്ങളെയും കത്തില്‍ തുറന്നെതിര്‍ക്കുന്നുണ്ട്. ജനങ്ങളെ സ്വാധീനിക്കാന്‍ തങ്ങളുടെ പ്രക്ഷേപണസമയവും കോളങ്ങളും നിങ്ങള്‍ ആവശ്യപ്പെടും. വായനക്കാരെയും പ്രേക്ഷകരെയും എങ്ങിനെയാണ് പരിഗണിക്കേണ്ടതെന്ന തീരുമാനം തങ്ങളുടേതാണെന്നും ട്രംപിന്റേതല്ലെന്നും കത്തില്‍ ഓര്‍മിപ്പിക്കുന്നു. അടുത്ത നാലുവര്‍ഷം പിന്നണിക്കാര്‍ എന്ന നിലയില്‍ തങ്ങളില്‍നിന്ന് എന്താണു താങ്കള്‍ പ്രതീക്ഷിക്കുന്നതെന്നു വ്യക്തമാക്കണമെന്നും കൊളംബിയ ജേണലിസം റിവ്യൂ  മാഗസിനില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങളുമായുള്ള ട്രംപിന്റെ ബന്ധത്തിലെ അസ്വാരസ്യങ്ങളെയും കത്തില്‍ പ്രതിപാദിക്കുന്നു. ഭരണകൂടത്തില്‍ നിന്നുള്ള വിവരശേഖരണത്തിന് ട്രംപ് അനുവദിക്കില്ലെന്ന ആശങ്ക പങ്കുവയ്ക്കുന്ന കത്തില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തങ്ങള്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും മുന്നറിയിപ്പു നല്‍കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പ്രതികൂലമായി വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്ക് താങ്കളുടെ റാലികളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വാര്‍ത്തകള്‍ ശേഖരിക്കാന്‍ മാര്‍ഗങ്ങള്‍ ലഭിക്കുന്നില്ല എന്നതിനെ തങ്ങള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു. താങ്കളുടെ പരിപാടി റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്നു ചിലരെ വിലക്കുകയും മറ്റുചിലരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. മാധ്യമങ്ങളെ ഭിന്നിപ്പിക്കാനും മല്‍സരം ശക്തമാക്കാനുമാണു താങ്കളുടെ ശ്രമം. താങ്കളുടെ ഭരണകൂടത്തില്‍ നിന്നു വാര്‍ത്തകള്‍ ശേഖരിക്കുന്നതിനുള്ള വെല്ലുവിളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ പരസ്പരം സഹകരിച്ചു മുന്നോട്ടു നീങ്ങുമെന്നും കത്തില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss