|    Jul 23 Mon, 2018 2:50 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപ് വലിയ വില നല്‍കേണ്ടിവരും : കിം

Published : 23rd September 2017 | Posted By: fsq

 

പ്യോങ്‌യാങ്: ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തര കൊറിയയെ പൂര്‍ണമായും നശിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി കിം ജോങ് ഉന്‍. ട്രംപ് വലിയ വില നല്‍കേണ്ടി വരുമെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞു. യുഎസ് ഭരണാധികാരി നടത്തുന്ന പ്രസ്താവനകള്‍ക്കു കനത്ത വില നല്‍കേണ്ടി വരും. ഏതുതരം മറുപടിയാണ് അയാള്‍ അര്‍ഹിക്കുന്നതെന്നാണ് താന്‍ ആലോചിക്കുന്നത്. ട്രംപ് ഭ്രാന്തനെപ്പോലെയാണു പ്രതികരിച്ചത്. യുഎസിലെ ഭ്രാന്തനായ വൃദ്ധനാണു ട്രംപ്. അദ്ദേഹം എന്തു തന്നെ പ്രതീക്ഷിച്ചാലും അതിനപ്പുറം നേരിടേണ്ടി വരുമെന്നും കിം ജോങ് ഉന്‍ പറഞ്ഞു. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ഉത്തര കൊറിയയെ തകര്‍ക്കുമെന്നു ട്രംപ് പ്രഖ്യാപിച്ചത്.  ആത്മഹത്യാപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന റോക്കറ്റ് മനുഷ്യന്‍ എന്നായിരുന്നു കിം ജോങ് ഉന്നിനെക്കുറിച്ച്് ട്രംപ് പരാമര്‍ശിച്ചത്. ട്രംപിന്റെ പ്രസംഗം നായ കുരയ്ക്കുന്ന ശബ്ദം പോലെയാണെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss