|    Mar 27 Mon, 2017 2:10 am
FLASH NEWS

ട്രംപ് യോഗ്യനല്ലെന്ന് യുഎസ് മാധ്യമങ്ങള്‍

Published : 2nd October 2016 | Posted By: SMR

വാഷിങ്ടണ്‍: റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റാവാന്‍ യോഗ്യനല്ലെന്നു വിധിയെഴുതി യുഎസ്എ ടുഡേയും. പ്രധാന പത്രങ്ങളായ ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, ലോസ് ആഞ്ചലസ് ടൈംസ് എന്നിവ ട്രംപിനെതിരേ നേരത്തേ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ വോട്ട് ട്രംപിനാവരുതെന്നാണ് പത്രം മുഖപ്രസംഗത്തിലൂടെ പറഞ്ഞിരിക്കുന്നത്. മുഖപ്രസംഗവിഭാഗം ഐകകണ്‌ഠ്യേന ട്രംപ് യോഗ്യനല്ലെന്നു വിധിയെഴുതുകയായിരുന്നു. 34 വര്‍ഷത്തിനിടെ ആദ്യമായാണു പത്രം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കെതിരേ രംഗത്തെത്തുന്നത്.
അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് വോട്ടുചെയ്യണമെന്നു പത്രം ആവശ്യപ്പെടുന്നുമില്ല. എന്തുതന്നെയായാലും യുഎസ് ജനതയെ അപകടകരമായി മുതലെടുക്കാന്‍ അവസരം നല്‍കരുതെന്നു മുഖപ്രസംഗത്തില്‍ പറയുന്നു. വന്‍കിട പത്രങ്ങള്‍ക്കു പുറമേ അരിസോണ റിപബ്ലിക്, ഡള്ളാസ് മോണിങ് ന്യൂസ്, സിന്‍സിന്നാറ്റി എന്‍ക്വയറര്‍ എന്നിവയുള്‍പ്പെടെ നൂറ്റാണ്ടോളം പഴക്കമുള്ള പ്രസിദ്ധീകരണങ്ങളും ട്രംപ് യോഗ്യനല്ലെന്നു വ്യക്തമാക്കിയിരുന്നു. മഹാവിപത്ത്, യുഎസിന്റെ നവീന ചരിത്രത്തില്‍ ഒരു സുപ്രധാന പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്ന ഏറ്റവും മോശമായ പ്രസിഡന്റ് സ്ഥാനാര്‍ഥി എന്നിങ്ങനെയാണു പത്രങ്ങള്‍ ട്രംപിനെ വിശേഷിപ്പിച്ചത്. ട്രംപ് യോഗ്യനല്ലെന്നു പറയുമ്പോഴും ഹിലരിക്ക് വോട്ടുചെയ്യണമെന്ന് എല്ലാ പത്രങ്ങളും ആവശ്യപ്പെടുന്നില്ല. ന്യൂയോര്‍ക്ക് ടൈംസ്, ലോസ് ആഞ്ചലസ് ടൈംസ് എന്നിവ ഹിലരിയെ അനുകൂലിച്ചിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക