|    May 1 Mon, 2017 12:17 am
FLASH NEWS

ട്രംപ് പുടിനുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി; ട്രംപിനെ അനുമോദിച്ച് പുടിന്‍

Published : 16th November 2016 | Posted By: SMR

മോസ്‌കോ/വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതുസംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്ന് ട്രംപിന്റെ ഓഫിസ് അറിയിച്ചു. റഷ്യയുമായും റഷ്യന്‍ ജനതയുമായും ശക്തവും ശാശ്വതവുമായ ബന്ധം സ്ഥാപിക്കുന്നതിനാണു ശ്രമിക്കുന്നതെന്ന് ട്രംപിന്റെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിനെ പുടിന്‍ അഭിനന്ദിച്ചു. വ്യാപാര, സാമ്പത്തിക മേഖലകളില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയെന്ന് മോസ്‌കോയിലെ ക്രെംലിന്‍ ഓഫിസും അറിയിച്ചു. നിലവിലെ യുഎസ്-റഷ്യ ബന്ധവും ചര്‍ച്ചയായി. തുല്യതയുള്ള, ആഭ്യന്തരപ്രശ്‌നങ്ങളില്‍ പരസ്പരം ഇടപെടാത്ത, പരസ്പരം ബഹുമാനിക്കുന്ന പങ്കാളിത്തമാണ് പുതിയ ഭരണകൂടത്തില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്നു പുടിന്‍ അറിയിച്ചതായും ക്രെലിന്‍ ഓഫിസ് വ്യക്തമാക്കി. ഭീകരവാദത്തിനെതിരേ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും ഇരുനേതാക്കളും തീരുമാനിച്ചു. ഭാവിയില്‍ നേരിട്ട് സംസാരിക്കാനും ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുരാജ്യത്തെ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്. പുടിനുമായി അടുത്ത സൗഹൃദമുള്ള ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day