|    Jun 23 Sat, 2018 11:37 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപ് തൊപ്പി ധരിച്ചെത്തിയജഡ്ജിക്ക് സസ്‌പെന്‍ഷന്‍

Published : 9th January 2017 | Posted By: fsq

ഒട്ടാവ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ധരിച്ചിരുന്നതുപോലെയുള്ള തൊപ്പി ധരിച്ച് കോടതിയില്‍ എത്തിയ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍. തൊപ്പി ധരിച്ച് കാനഡയിലെ ഒന്റാറിയോയിലെ കോടതിയിലെത്തിയ ജഡ്ജി ബേണ്‍സ് സാബെലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ എന്നു രേഖപ്പെടുത്തിയ തൊപ്പിയാണ് ഇദ്ദേഹം ധരിച്ചിരുന്നത്. കോടതിയില്‍ ഹാജരാവുന്നതില്‍ നിന്ന് ഇദ്ദേഹത്തെ വിലക്കി എന്നാണു കോടതിയുടെ വക്താവ് കെയ്റ്റ് ആന്‍ഡ്രൂ പറഞ്ഞത്. ഈ നടപടി എത്ര നാളത്തേക്കാണ് എന്നു വ്യക്തമല്ല.നിഷ്പക്ഷത പുലര്‍ത്തേണ്ടയാളാണ് കോടതി ജഡ്ജി. എന്നാല്‍ ഇതു മറന്നുകൊണ്ട് ട്രംപിനെ പിന്തുണയ്ക്കുകയാണ് ബേണ്‍സ് ചെയ്തിരിക്കുന്നത്. ഇക്കാര്യം പറഞ്ഞുകൊണ്ട് നിരവധി പരാതികള്‍ കോടതിയില്‍ ലഭിച്ചുവെന്നാണ് അറിയുന്നത്. യുഎസ് തിരഞ്ഞെടുപ്പ് നടന്നതിന് അടുത്തദിവസമാണ് ഇദ്ദേഹം തൊപ്പിധരിച്ച് കോടതിയിലെത്തിയത്. ചരിത്രപരമായ തമാശ സൃഷ്ടിക്കാനായിരുന്നു തന്റെ ശ്രമമെന്നും അതു പരാജയപ്പെട്ടുവെന്നും ജഡ്ജിയായ ബേണ്‍സ് തന്റെ ക്ഷമാപണത്തില്‍ പറഞ്ഞു. എന്നാല്‍ ഹിലരിക്ക് വോട്ട് ചെയ്ത സഹപ്രവര്‍ത്തകരോടുള്ള മറുപടിയായാണ് ഇദ്ദേഹം തൊപ്പി ധരിച്ചെത്തിയത് എന്നാണ് ടൊറന്റോ സ്റ്റാര്‍ റിപോര്‍ട്ട് ചെയ്യുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss