|    Feb 19 Sun, 2017 10:22 pm
FLASH NEWS

ട്രംപ് ഇഫക്റ്റ: വിപണികളില്‍ വന്‍ ഇടിവ്

Published : 10th November 2016 | Posted By: SMR

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ വിജയം ആഗോള വിപണിയില്‍ വന്‍ ഇടിവിന് കാരണമായി. ട്രംപ് നേടിയ അപ്രതീക്ഷിത മുന്നേറ്റം രാജ്യാന്തര വിപണിയില്‍ ഡോളറിന്റെ മൂല്യത്തില്‍ ഇടിവു വരുത്തി. യൂറോപ്യന്‍ യൂനിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തുപോയ ബ്രക്‌സിറ്റ് നടപടിക്കുശേഷം കണ്ട ഇടിവിനു സമാനമായ സാഹചര്യമാണ് ഇന്നലെ രുപംകൊണ്ടതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്നലെ ട്രംപ് മുന്നേറ്റമാരംഭിച്ചപ്പോള്‍തന്നെ വിപണിയില്‍ ഇടിവിന്റെ ലക്ഷണം പ്രകടമായിരുന്നു. ഡോളര്‍ ഇടിവു രേഖപ്പെടുത്തിയതോടെ വിനിമയനിരക്കില്‍ രൂപ നേട്ടം രേഖപ്പെടുത്തി. ഇന്ത്യന്‍ ഓഹരിവിപണിയിലും ഇടിവ് വ്യക്തമായിരുന്നു. സെന്‍സെക്‌സ് മൂന്നും നിഫ്റ്റി മൂന്നര ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തിയത്. വിപണിയില്‍ രൂപയ്ക്ക് പുറമേ ബ്രിട്ടിഷ് പൗണ്ട്, യൂറോ, യെന്‍, മെക്‌സിക്കന്‍ പെസോ എന്നിവയും നില മെച്ചപ്പെടുത്തി. ട്രംപ് മുന്നേറിയതോടെ വാള്‍സ്ട്രീറ്റ് വിപണി അഞ്ച് ശതമാനവും ഏഷ്യന്‍ വിപണി നാലുശതമാനവും തകര്‍ച്ച രേഖപ്പെടുത്തി. ഷാങ്ഹായ്, ഹോങ്കോങ്ങ്, ജപ്പാന്‍ വിപണിയിലും തകര്‍ച്ച വ്യക്തമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക