|    Jun 29 Thu, 2017 2:31 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപ് ഇന്ത്യയെ അനുകൂലിച്ചേക്കുമെന്ന് പാക് വിദഗ്ധര്‍

Published : 11th November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: ഡോണള്‍ഡ് ട്രംപിന്റെ വിജയം യുഎസ് ഇന്ത്യക്ക് കൂടുതല്‍ അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്നതിലേക്കു നയിക്കുമെന്ന വിലയിരുത്തലുമായി പാക് രാഷ്ട്രീയ വിദഗ്ധര്‍. ആണവശക്തികളായ ഇന്ത്യക്കും പാകിസ്താനുമിടയിലെ പരസ്പര വൈരത്തില്‍ ഇന്ത്യക്കനുകൂലമായി യുഎസ് പ്രസിഡന്റ് ട്രംപ് നിലപാടെടുക്കുമെന്നാണു വിലയിരുത്തല്‍. ട്രംപിന്റെ മുസ്‌ലിംവിരുദ്ധ നിലപാടുകളും ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങളും ഈ സാധ്യതയാണു കാണിക്കുന്നത്.
അമേരിക്ക പാകിസ്താനെ ഉപേക്ഷിക്കില്ല, പക്ഷേ പാകിസ്താന് ഹിലരിയെ അപേക്ഷിച്ച് ട്രംപ് ബുദ്ധിമുട്ടുണ്ടാക്കുന്ന യുഎസ് പ്രസിഡന്റായിരിക്കുമെന്നു വിദേശനയ വിദഗ്ധന്‍ ഹസന്‍ അസ്‌കാരി റിസ്‌വി പറഞ്ഞു. പാകിസ്താനെ അപേക്ഷിച്ച് ഭേദപ്പെട്ടതും പ്രയാസമില്ലാത്തതുമായ ബന്ധമാവും ഇന്ത്യക്ക് ട്രംപ് ഭരിക്കുന്ന യുഎസുമായുണ്ടാവുക. ദക്ഷിണേഷ്യയുമായുള്ള നയം ട്രംപ് ഇതുവരെ വിശദമാക്കിയിട്ടില്ല. കശ്മീരടക്കമുള്ള വിഷയങ്ങളില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക