|    Jul 18 Wed, 2018 2:49 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപ് ആധുനിക ഹിറ്റ്‌ലര്‍ : മദ്യൂറോ

Published : 21st September 2017 | Posted By: fsq

 

കാരക്കസ്:  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിലെ ഹിറ്റ്‌ലറെന്നു വെനസ്വേലന്‍ പ്രസിഡന്റ് നികോളാസ് മദ്യൂറോ. വെനസ്വേലയില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇടപെടണമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു മദ്യൂറോ. കഴിഞ്ഞദിവസം ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. വെനസ്വേലന്‍ ജനത ദാരിദ്ര്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യ സ്ഥാപനങ്ങള്‍ പാടെ പരാജയപ്പെട്ട അവസ്ഥയിലാണ്. ഇതിനെതിരേ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്നുമായിരുന്നു ട്രംപിന്റെ ആഹ്വാനം.  വെനസ്വേലയെ ഭീഷണിപ്പെടുത്താന്‍ ആരും തുനിയരുതെന്നും നികോളാസ് മദ്യൂറോ പ്രതികരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss