|    Aug 15 Wed, 2018 12:10 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപ് അപകീര്‍ത്തിപ്പെടുത്തുന്നു : കോമി

Published : 9th June 2017 | Posted By: fsq

 

വാഷിങ്ടണ്‍: യുഎസിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടം തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നു പുറത്താക്കപ്പെട്ട എഫ്ബിഐ മുന്‍ ഡയറക്ടര്‍ ജെയിംസ് കോമി. എഫ്ബിഐക്കെതിരേ ട്രംപ് സര്‍ക്കാര്‍ അസത്യപ്രചാരണം നടത്തുകയാണെന്നും സെനറ്റ് സമിതിക്കു മുമ്പാകെ മൊഴി നല്‍കുന്നതിനായി ഹാജരായ കോമി പറഞ്ഞു. മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫഌന്നിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നതായി സെനറ്റ് സമിതിക്കു മുമ്പാകെ കോമി കഴിഞ്ഞദിവസം സമര്‍പ്പിച്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു. മെയ് ഒമ്പതിനായിരുന്നു കോമിയെ എഫ്ബിഐ നേതൃസ്ഥാനത്തുനിന്ന് ട്രംപ് മാറ്റിയത്. കോമിയുടെ പുറത്താക്കല്‍ സംബന്ധിച്ച് ട്രംപ് പരസ്പരവിരുദ്ധമായ വിശദീകരണങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് സെനറ്റ് സമിതി വാദംകേള്‍ക്കല്‍ ആരംഭിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിലുള്ള അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിനാണ് കോമിയെ പുറത്താക്കിയതെന്നായിരുന്നു ട്രംപിന്റെ ആദ്യ വിശദീകരണം. എന്നാല്‍ പിന്നീട് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ട്രംപിനനുകൂലമായ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണം നടത്തിയതാണു കോമിക്കെതിരായ നടപടിക്കു കാരണമെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss