|    Apr 30 Sun, 2017 2:24 pm
FLASH NEWS

ട്രംപ് അപകടകാരിയായ പ്രസിഡന്റ്: റിപബ്ലിക്കന്‍ സുരക്ഷാ വിദഗ്ധര്‍

Published : 10th August 2016 | Posted By: SMR

വാഷിങ്ടണ്‍: റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് അപകടകാരിയായ യുഎസ് പ്രസിഡന്റായി മാറുമെന്ന് പാര്‍ട്ടി അനുകൂലികളായ ദേശീയ സുരക്ഷാ വിദഗ്ധര്‍. ട്രംപ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയുയരുമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരായ 50 ദേശീയ സുരക്ഷാ വിദഗ്ധരുടെ സംഘം അഭിപ്രായപ്പെട്ടു.
തങ്ങളിലാരും ട്രംപിന് വോട്ട് ചെയ്യില്ലെന്നും വിദേശകാര്യ നയങ്ങള്‍ പരിഗണിച്ചാല്‍ ട്രംപിനു നല്ലൊരു പ്രസിഡന്റാവാന്‍ പറ്റില്ലെന്നും സുരക്ഷാ വിദഗ്ധര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. യുഎസിലെ സാമ്പത്തികരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കുന്നതിനായി നികുതി വെട്ടിക്കുറക്കുന്നതും സാമ്പത്തിക നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതുമടക്കമുള്ള പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുമെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനം രാജ്യത്തെ സാമ്പത്തിക രംഗത്തെ പ്രതിസന്ധിയിലാക്കുമെന്ന് സുരക്ഷാവിദഗ്ധര്‍ അറിയിച്ചു.
അതേസമയം, ട്രംപിനെതിരേ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നുള്ള വിമത നേതാവ് ഇവാന്‍ മക്മല്ലിന്‍ അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് മക്മല്ലിന്‍ ഇക്കാര്യം അറിയിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day