|    Apr 27 Thu, 2017 10:24 pm
FLASH NEWS

ട്രംപും സി ജിന്‍പിങും സഹകരിക്കുന്നു; ഉടന്‍ കൂടിക്കാഴ്ച

Published : 15th November 2016 | Posted By: SMR

വാഷിങ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് സിജിന്‍പിങും പരസ്പര സഹകരണത്തോടെയും ബഹുമാനത്തോടെയും മുന്നോട്ടുപോവുമെന്ന് അറിയിച്ചു. ടെലിഫോണ്‍ വഴി ഇരുനേതാക്കളും സംസാരിച്ചതായി ട്രംപിന്റെ വക്താവാണ് അറിയിച്ചത്.
വിജയത്തില്‍ അനുമോദനം അര്‍പ്പിച്ചതിന് ട്രംപ് സി ജിന്‍പിങിന് നന്ദിയറിയിക്കുകയും ചെയ്തു. പ്രചാരണവേളയില്‍ നിരവധി തവണ ചൈനയെ ട്രംപ് കടന്നാക്രമിച്ചിരുന്നു. ചൈനീസ് ഉല്‍പനങ്ങളുടെ നികുതി 45 ശതമാനമായി വര്‍ധിപ്പിക്കുമെന്നും തങ്ങളുടെ വ്യാപാരനയങ്ങളിലൂടെ ചൈന അമേരിക്കയെ ബലാല്‍സംഗം ചെയ്യുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍, ലോകത്തിലെ വന്‍കിട സമ്പദ്‌വ്യവസ്ഥകളായ യുഎസും ചൈനയും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് ഇരുനേതാക്കളും വ്യക്തമാക്കിയതായി ചൈനയുടെ റേഡിയോ ഇന്റര്‍നാഷനല്‍ റിപോര്‍ട്ട് ചെയ്തു. 37 വര്‍ഷത്തോളമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയാണെന്ന് സി ജിന്‍പിങ് പറഞ്ഞു. ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും ഇരുവരും അറിയിച്ചു.
തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ ചൈന മഹത്തായ രാജ്യമാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ചൈനയുമായുള്ള സഹകരണവും ട്രംപ് വ്യക്തമാക്കിയിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day