|    Nov 21 Wed, 2018 5:17 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ട്രംപും കോണ്‍ഗ്രസ്സും

Published : 8th November 2018 | Posted By: kasim kzm

അമേരിക്കന്‍ ഭരണകൂടത്തില്‍ പ്രസിഡന്റ് സുപ്രധാന സ്ഥാനത്താണ്. പ്രസിഡന്റിന്റെ ഭരണനടപടികളെ പിന്തുണയ്ക്കുകയും വേണ്ടിവന്നാല്‍ തടുത്തുനിര്‍ത്തുകയും ചെയ്യുന്നത് കോണ്‍ഗ്രസ്സാണ്. പലപ്പോഴും പ്രസിഡന്റും കോണ്‍ഗ്രസ്സും തമ്മില്‍ സംഘര്‍ഷം അക്കാരണത്താല്‍ പതിവാണുതാനും. ഡോണള്‍ഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ടു വര്‍ഷം തന്റെ ഇഷ്ടത്തിനനുസരിച്ചു ഭരിക്കാന്‍ പറ്റിയ കാലാവസ്ഥയായിരുന്നു. കോണ്‍ഗ്രസ്സിന്റെ രണ്ടു സഭകളായ സെനറ്റിലും ജനപ്രതിനിധിസഭയിലും ട്രംപിന്റെ പാര്‍ട്ടിക്കാരായ റിപബ്ലിക്കന്‍മാര്‍ക്ക് മേല്‍ക്കൈയുണ്ടായിരുന്നു. കോര്‍പറേറ്റുകള്‍ക്ക് വന്‍ നികുതിയിളവ് മുതല്‍ ചൈനയടക്കം വിവിധ രാജ്യങ്ങള്‍ക്കെതിരേ വ്യാപാരയുദ്ധം വരെ നിരവധി ഭരണനടപടികളുമായി മുന്നോട്ടുപോകാന്‍ ട്രംപിനു സാധിച്ചു.
പക്ഷേ, ഇനി അതത്ര എളുപ്പമാകില്ല. കാരണം, അധോസഭയായ ജനപ്രതിനിധിസഭയില്‍ എതിര്‍പാര്‍ട്ടിയായ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടിയിരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ഇടക്കാല വോട്ടെടുപ്പിന്റെ ഫലം അതാണ് ചൂണ്ടിക്കാണിക്കുന്നത്. സഭയില്‍ കടുത്ത ട്രംപ് വിമര്‍ശകര്‍ ധാരാളം ജയിച്ചു വന്നിട്ടുണ്ട്. അവര്‍ ട്രംപിന്റെ നടപടികള്‍ക്കെതിരേ ശക്തമായ മറുതന്ത്രങ്ങള്‍ പ്രയോഗിക്കുമെന്നു തീര്‍ച്ചയാണ്. പ്രസിഡന്റിന്റെ നികുതിവെട്ടിപ്പു മുതല്‍ വിദേശ ബന്ധങ്ങള്‍ ഉപയോഗിച്ച് കച്ചവടം കൊഴുപ്പിച്ചതു വരെയുള്ള പ്രശ്‌നങ്ങള്‍ ഇനി അവര്‍ പരിശോധിച്ചേക്കും എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss