|    Jul 19 Thu, 2018 11:11 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപും കിം ജോങ് ഉന്നും നഴ്‌സറി കുട്ടികളെപ്പോലെ : റഷ്യന്‍ വിദേശകാര്യമന്ത്രി

Published : 24th September 2017 | Posted By: fsq

 

മോസ്‌കോ: യുഎസ്് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും നഴ്‌സറി കുട്ടികളെപ്പോലെയാണ് പെരുമാറുന്നതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്. ഇരുവരും നടത്തുന്ന പോര്‍വിളി നിര്‍ത്തണമെന്നും ലാവ്‌റോവ്് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ട്രംപും ഉന്നും പരസ്പരം ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത്് തുടരവെയാണ് റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. മനോനില തെറ്റിയ വൃദ്ധനാണ് ട്രംപെന്ന് കിം ജോങ് ഉന്‍ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായി കിം ജോങ് ഉന്‍ ഭ്രാന്തനാണെന്നും മുമ്പില്ലാത്ത വിധം അയാള്‍ പരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ട്രംപ് പ്രതികരിച്ചിരുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് ഒരു അവസാനം വേണമെന്നും ഇരുകൂട്ടരും സംയമനം പാലിക്കുക മാത്രമാണ് അതിന് മാര്‍ഗമെന്നും ലാവ്‌റോവ് വ്യക്തമാക്കി.ഉത്തര കൊറിയയുടെ ആണവ സാഹസികതയെ മിണ്ടാതെ നോക്കിക്കാണാന്‍ സാധിക്കില്ല. കൊറിയന്‍ മുനമ്പില്‍ യുദ്ധ സാഹചര്യം നിലനില്‍ക്കുന്നതും അംഗീകരിക്കാനാവില്ല. രാഷ്ട്രീയ നടപടി ആവശ്യമാണ്. ചൈനയുമായി ചേര്‍ന്നു തങ്ങള്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്നും ലാവ്‌റോവ് പറഞ്ഞു. ഇറാനുമായുള്ള ആണവകരാര്‍ യുഎസ്  റദ്ദാക്കുന്നത് ഉത്തര കൊറിയക്ക് കൂടുതല്‍ ബലം നല്‍കുമെന്ന് ലാവ്‌റോവ്് വിലയിരുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss