|    Jul 28 Fri, 2017 10:17 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിന് വീണ്ടും അമളി; സിഖുകാരനെ മുസ്‌ലിമാക്കി പ്രചാരണം

Published : 19th October 2016 | Posted By: SMR

വാഷിങ്ടണ്‍: റിപബ്ലിക്കന്‍ പാര്‍ട്ടി പ്രചാരണത്തിന് ഇന്ത്യന്‍ വംശജനായ സിഖുകാരനെ പാര്‍ട്ടിയുടെ മുസ്‌ലിം അനുഭാവിയായി ചിത്രീകരിച്ച് ട്രംപിന് അമളിപറ്റി.
ഇന്ത്യാനയില്‍ നിന്നുള്ള ഗുരീന്ദര്‍സിങ് ഖല്‍സയുടെ ചിത്രമാണ് മുസ്‌ലിം എന്ന കുറിപ്പോടെ പ്രചാരണ ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയത്. തന്നെ അനുകൂലിക്കുന്ന മുസ്‌ലിമായി ഗുരീന്ദറിനെ ട്രംപ് ചിത്രീകരിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ ചോദ്യംചെയ്ത ഗുരീന്ദര്‍ ചാനലിലൂടെ വിശദീകരണവുമായെത്തി. താന്‍ മുസ്‌ലിം അല്ലെന്നും താനൊരിക്കലും ട്രംപിനെ അനുകൂലിക്കുന്നയാളല്ലെന്നും ഗുരീന്ദര്‍ വ്യക്തമാക്കി.
ഒഹിയോയില്‍ വിതരണംചെയ്ത ലഘുലേഖകളിലാണ് ഗുരീന്ദറിന്റെ ചിത്രം ആലേഖനം ചെയ്തത്. അദ്ദേഹം എന്റെ ചിത്രം മുസ്‌ലിംകള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായി കാണിക്കാന്‍ ഉപയോഗിച്ചിരിക്കുകയാണ്. എന്റെ അനുവാദംകൂടാതെയാണ് എന്റെ ചിത്രം അവര്‍ ഉപയോഗിച്ചത്. ഇതെന്നെ ഞെട്ടിച്ചു. ഒരിക്കലും അംഗീകരിക്കാനാവാത്ത തെറ്റാണ് അവര്‍ ചെയ്തത്-ഗുരീന്ദര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക