|    Dec 14 Fri, 2018 10:39 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിന് തിരിച്ചടി; യുഎസ് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും

Published : 25th November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: കാലാവസ്ഥാ വ്യതിയാനം യുഎസിലെ ജനജീവിതത്തെയും സാമ്പത്തിക മേഖലയെയും ഗുരുതരമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ റിപോര്‍ട്ട്. നാലാമത് ദേശീയ കാലാവസ്ഥാ പഠനറിപോര്‍ട്ടിലാണ് മുന്നറിയിപ്പുള്ളത്. കാലാവസ്ഥാ വ്യതിയാനം ജനങ്ങളുടെ ആരോഗ്യം, സുരക്ഷ, ജീവിതനിലവാരം, സാമ്പത്തിക വളര്‍ച്ചാനിരക്ക് എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
കാലാവസ്ഥാ നിരീക്ഷകര്‍ക്ക് പ്രത്യേക രാഷ്ട്രീയ താല്‍പര്യമുണ്ടെന്നു കുറ്റപ്പെടുത്തി പാരിസിലെ കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നു പിന്‍മാറിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുള്ള തിരിച്ചടിയായാണ് റിപോര്‍ട്ടിനെ രാഷ്ട്രീയനിരീക്ഷര്‍ വിലയിരുത്തുന്നത്. കൂടാതെ റിപോര്‍ട്ട് ട്രംപ് ഭരണകൂടത്തിന്റെ കല്‍ക്കരി ഊര്‍ജ അജണ്ടയ്ക്ക് എതിരുമാണ്.
ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളാണ് യുഎസില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. ദക്ഷിണ കാരൈലനയില്‍ ഡാമുകള്‍ നിറഞ്ഞുകവിയുന്നതും അത്യുഷ്ണത്താല്‍ വിളകള്‍ കരിയുന്നതും ഫ്‌ളോറിഡയില്‍ വൈറല്‍-ബാക്ടീരിയ അസുഖങ്ങള്‍ പടരുന്നതും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതിയെക്കാള്‍ കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് വൈറ്റ്ഹൗസ് മുന്‍ഗണന നല്‍കുകയാണെങ്കില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കു കാരണമാവും. അധികം വൈകാതെ യുഎസിലെ ജനജീവിതത്തെ കാലാവസ്ഥാ വ്യതിയാനം ബാധിക്കുമെന്ന് റിപോര്‍ട്ടിലുണ്ട്. യുഎസ് ഗവണ്‍മെന്റ് ഏജന്‍സികളില്‍ നിന്നും വകുപ്പുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയതെന്നും പറയുന്നു. പ്രതിനിധിസഭയുടെ ഉത്തരവുപ്രകാരമാണ് റിപോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.അതേസമയം, റിപോര്‍ട്ടിന് കൃത്യതയില്ലെന്ന വാദവുമായി വൈറ്റ്ഹൗസ് രംഗത്തെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss