|    Apr 24 Tue, 2018 2:57 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിന്റെ വിജയത്തില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് ആഫ്രിക്കന്‍ നേതാക്കള്‍

Published : 12th November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡോണള്‍ഡ് ട്രംപിന്റെ വിജയത്തില്‍ ആശങ്കയുമായി ആഫ്രിക്കന്‍ മുസ് ലിം നേതാക്കള്‍. ട്രംപിന്റെ സ്ഥാനാരോഹണം ലോകരാഷ്ടങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്ന് നേതാക്കള്‍ സൂചിപ്പിക്കുന്നു. ട്രംപ് ഭരണത്തിനു കീഴില്‍ മുസ് ലിം രാഷ്ട്രങ്ങളെ ലക്ഷ്യംവച്ച് യുദ്ധനീക്കങ്ങള്‍ ഉണ്ടാവുമെന്നും ഇവര്‍ കരുതന്നതായി ഇസ്‌ലാമിക അഭിഭാഷക സംഘടനാ പ്രതിനിധി ഇഖ്ബാല്‍ ജസാത്ത് ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യ അടക്കമുള്ള പ്രദേശങ്ങളിലെ ട്രംപിന്റെ ഇടപെടലുകളെക്കുറിച്ചും ഇവര്‍ ആശങ്കാകുലരാവുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ലോകത്ത് ഇസ്‌ലാംപേടി വര്‍ധിക്കാന്‍ കാരണമാവുമെന്നും ജസാത്ത് പറയുന്നു. നിയുക്ത പ്രസിഡന്റിന്റെയും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെയും നിലപാടുകള്‍ കാരണം ആഫ്രിക്കന്‍ രാജ്യങ്ങളുടെ പരമാധികാരത്തിനുമേല്‍ കടന്നുകയറ്റമുണ്ടാവുമെന്നും ഇവര്‍ കരുതുന്നതായി ജസാത്ത് വിലയിരുത്തുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss