|    Feb 20 Mon, 2017 3:24 am
FLASH NEWS

ട്രംപിന്റെ വിജയം ഹിന്ദുക്കള്‍ക്ക് രണ്ടാം ദീപാവലിയെന്ന്

Published : 17th November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡോണള്‍ഡ് ട്രംപിന്റെ വിജയം ഹിന്ദുക്കള്‍ക്കു രണ്ടാം ദീപാവലിയാണെന്നും പാകിസ്താനു കനത്ത തിരിച്ചടിയാണെന്നും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രമുഖ ഇന്ത്യാ-യുഎസ് ഡോണറും റിപ്ലബ്ലിക്കന്‍ ഹിന്ദു കൊളീഷന്‍ (ആര്‍എച്ച്‌സി) സ്ഥാപകനുമായ ശലബ്കുമാര്‍.
ഇന്ത്യ- യുഎസ് ബന്ധം ട്രംപ് പുതിയ ഉയരത്തിലെത്തിക്കുമെന്നും ‘യാഥാസ്തിക ഇസ്‌ലാമിക ഭീകരതയ്‌ക്കെതിരേ’ ഇരുരാജ്യങ്ങളും ഒന്നിച്ച് പോരാടുമെന്നും യുഎസിലെ ഹിന്ദുത്വ രാഷ്ട്രീയ സംഘടനാ അംഗം കൂടിയായ ശലബ്കുമാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇസ്‌ലാമിക ഭീകരത അവസാനിപ്പിക്കുന്നതില്‍ ട്രംപ് പ്രതിജ്ഞാബദ്ധനാണെന്നും കുമാര്‍ ഇന്ത്യന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്‍എച്ച്‌സി സംഘടിപ്പിച്ച ചടങ്ങില്‍ സംബന്ധിച്ച ഡോണള്‍ഡ് ട്രംപ് മോദിയോടൊപ്പം ചേര്‍ന്ന് ഭീകരതയ്‌ക്കെതിരേ പോരാടുമെന്നു വാഗ്ദാനം ചെയ്തിരുന്നു. മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കുമാറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം 2013ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്ക് യുഎസില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസിന് കത്തയച്ചിരുന്നു.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ഹിന്ദുക്കള്‍ വന്‍തോതില്‍ ട്രംപിന് വോട്ട് രേഖപ്പെടുത്തിയതായും കുമാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക