|    Jan 17 Tue, 2017 6:50 pm
FLASH NEWS

ട്രംപിന്റെ റാലിയില്‍നിന്ന് ഹിജാബ് ധരിച്ച സ്ത്രീയെ ഇറക്കിവിട്ടു

Published : 20th August 2016 | Posted By: SMR

വാഷിങ്ടണ്‍: റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍നിന്ന് ഹിജാബ് ധരിച്ച മുസ്‌ലിം സ്ത്രീയെ ഇറക്കിവിട്ടു. നോര്‍ത്ത് കാരലൈനയിലെ ഷാര്‍ലറ്റിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് റോസ് ഹാമിദ് എന്ന മധ്യവയസ്‌കയെ റിപബ്ലിക്കന്‍ സുരക്ഷാപ്രവര്‍ത്തകര്‍ ഇറക്കിവിട്ടത്. ഈ വര്‍ഷം ജനുവരിയിലും ട്രംപിന്റെ തിരഞ്ഞെടുപ്പു റാലിയില്‍ നിന്ന് റോസ് ഹാമിദിനെ ഇറക്കിവിട്ടിരുന്നു.
സമാധാനം എന്നര്‍ഥം വരുന്ന സലാം എന്ന അറബി വാക്ക് ആലേഖനം ചെയ്ത പേനയുമായിട്ടാണ് റോസ് ഹാമിദ് റാലിക്കെത്തിയത്. ഈ പേന വീശിക്കാണിച്ച് അവര്‍ റാലിക്കെത്തിയവരെ അഭിവാദ്യം ചെയ്തിരുന്നു, തുടര്‍ന്നാണ് റിപബ്ലിക്കന്‍ അനുഭാവിയായ റാസ് ഹാമിദിനെ സുരക്ഷാപ്രവര്‍ത്തകര്‍ ഇറക്കിവിട്ടത്. ട്രംപ് പ്രസിഡന്റായാല്‍ തന്നെപ്പോലുള്ളവരുടെ അവസ്ഥയെന്താവുമെന്ന് ആശങ്കപ്പെടുന്നതായി സംഭവത്തെക്കുറിച്ച് പ്രതികരിക്കവേ ഹാമിദ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 103 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക