|    Jan 20 Fri, 2017 11:44 pm
FLASH NEWS

ട്രംപിന്റെ മുസ്‌ലിം പ്രവേശന വിലക്കിനെതിരായ ബില്ല് യുഎസ് കോണ്‍ഗ്രസ്സില്‍

Published : 14th May 2016 | Posted By: SMR

വാഷിങ്ടണ്‍: രാജ്യത്ത് മുസ്‌ലിംകള്‍ പ്രവേശിക്കുന്നതിനെ വിലക്കുമെന്ന പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പ്രതിരോധിക്കുന്നതിനുള്ള ബില്ല് യുഎസ് കോണ്‍ഗ്രസ്സിലവതരിപ്പിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ആര്‍ക്കും പ്രവേശനം നിഷേധിക്കരുതെന്നു വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് 70 സെനറ്റര്‍മാര്‍ കോണ്‍ഗ്രസ്സിലവതരിപ്പിച്ചത്.
മുസ്‌ലിംകള്‍ക്ക് പ്രവേശന വിലക്കെന്ന പ്രഖ്യാപനം ട്രംപ് നടപ്പാക്കാന്‍ ശ്രമിച്ചാലും അതിനെ തടയാന്‍ പുതിയ ബില്ലിലെ വ്യവസ്ഥകള്‍ കൊണ്ട് സാധിക്കുമെന്ന് കോണ്‍ഗ്രസ് അംഗം ഡോണ്‍ ബെയര്‍ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളാണ് ബില്ലിനു പിറകിലെ 70 അംഗങ്ങളില്‍ ഭൂരിപക്ഷവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക